ഗുരുവായൂരിൽ ജലനയത്തിന്​ നടപടി

നഗരസഭയിൽ ജല ഓഡിറ്റ് തുടങ്ങി ഗുരുവായൂർ: ജലനയം രൂപവത്കരിക്കുന്നതി​െൻറ ഭാഗമായി നഗരസഭയിൽ ജല ഓഡിറ്റ് തുടങ്ങി. ഓഡിറ്റി​െൻറ ഭാഗമായ സാമ്പിൾ സർവേയാണ് ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭ തലത്തിൽ ജല ഓഡിറ്റും ജലനയ രൂപവത്കരണവും നടക്കുന്നത്. നഗരസഭയുടെ വരുംവര്‍ഷങ്ങളിലെ ജല വിതരണ പദ്ധതികളെല്ലാം ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാകും. വർഷംതോറും മൂന്ന് കോടിയോളം തീർഥാടകരെത്തുന്ന ഗുരുവായൂരിൽ ശുദ്ധജല ക്ഷാമം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നഗരസഭ ജലനയം രൂപവത്കരിക്കുന്നത്. 29.66 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരസഭയിലെ ജനസംഖ്യ 70,216 ആണെങ്കിലും ഇവിടെയെത്തുന്ന കോടിക്കണക്കിന് വരുന്ന തീർഥാടകരെ പരിഗണിച്ചു വേണം നയം രൂപവത്കരിക്കാൻ. ജലത്തി​െൻറ ആവശ്യകതയും വിതരണവും അളന്നു തിട്ടപ്പെടുത്തുകയാണ് ഓഡിറ്റിലൂടെ ഉദ്ദേശിക്കുന്നത്. എറണാകുളത്തെ സ്ഥാപനവുമായി സഹകരിച്ചാണ് ഓഡിറ്റ് നടത്തുന്നത്. മഴയിലൂടെയും ജലവിതരണപദ്ധതികളിലൂടെയും കിണറുകളിലൂടെയും കുപ്പിവെള്ളം അടക്കമുള്ളവയിലൂടെയും ലഭ്യമായ വെള്ളത്തി​െൻറ അളവും ഭാവിയിലെ ആവശ്യവും പരിഗണിച്ചാണ് നയ രൂപവത്കരണം നടത്തുകയെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. ജലവിതരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സഹകരണവും തേടിയിട്ടുണ്ട്. ഗാര്‍ഹിക, കാര്‍ഷിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങളും പ്രത്യേകം കണക്കാക്കുന്നുണ്ട്. ഗാര്‍ഹിക ജല ഉപയോഗവും സർവേയിലൂടെ കണ്ടെത്തും. ഭൂഗര്‍ഭജല ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്. ജലസുരക്ഷക്കുള്ള വിവിധ പദ്ധതികളും ആവിഷ്കരിക്കും. ജല സർവേയുടെ മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ഇ.എം.എസ് സ്ക്വയറിൽ നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ. സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമല കേരളൻ, സുരേഷ് വാരിയർ, കൗൺസിലർമാരായ ടി.ടി. ശിവദാസൻ, ജലീൽ പണിക്കവീട്ടിൽ, മേഴ്സി കോളജ് പ്രിൻസിപ്പൽ സി.ടി. വിനോദ്, ഡോ. സണ്ണി ജോർജ്, ഡോ. രതീഷ് മേനോൻ എന്നിവർ സംസാരിച്ചു. പടം: ജല ഓഡിറ്റി​െൻറ ഭാഗമായ സർവേയുടെ പരിശീലന ക്യാമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.