പാലം പോലെ കരിങ്ങോൾചിറ ചാലും അവഗണനയിൽ

മാള: എട്ട് വർഷമായി നീളുന്ന കരിങ്ങോൾ ചിറ പാലത്തി​െൻറ നിർമാണം പോലെ കരിങ്ങോൾചിറ ചാലി​െൻറ സംരക്ഷണവും നീളുന്നു. വേളൂക്കര പഞ്ചായത്തിലെ വഴൂക്കലിച്ചിറ മുതൽ മാള പഞ്ചായത്തിലെ നെയ്തക്കുടി വരെയുള്ള 12 കി.മീറ്ററുള്ള ചാലാണ് സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നത്. പുത്തൻചിറ പഞ്ചായത്തിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് നേരത്തേ പുഴ വികസനപദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകിയിരുന്നു. പഞ്ചായത്തിലെ ചിരകാല സ്വപ്നമായ ചാൽ വികസനപദ്ധതി യാഥാർഥ്യമാക്കാൻ അധികൃതർക്കായില്ല. കരിങ്ങോൾചിറക്ക് താഴെയെത്തുന്നതോടെ പുഴ കൂടുതൽ വീതിയും ആഴവുമുള്ളതായി തീരുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വെള്ളം സംഭരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ചാൽ വികസനം നടപ്പാക്കുക വഴി നിരവധി പ്രദേശങ്ങളിൽനിന്നും മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം പുത്തൻചിറ ചാലിൽ സംഭരിക്കപ്പെടും. ഒഴുകിയെത്തുന്ന വെള്ളത്തി​െൻറ അധിക ഭാഗവും ഇപ്പോൾ പാഴാകുകയാണ്. വേളൂക്കര, മാള,പുത്തൻചിറ പഞ്ചായത്തുകളിലെ അയ്യായിരത്തിലേറെ കുടുംബങ്ങൾക്ക് പുത്തൻചിറയിലെ ഈ ചാൽ വികസിപ്പിക്കുന്നതോടെ പ്രയോജനം ലഭിക്കും. പുഴയുടെ ഇരു കരകളിലായുള്ള ആയിരത്തോളം ഹെക്ടർ പാടത്ത് ഉപ്പ് വെള്ള ഭീഷണിയില്ലാതെ നെൽകൃഷി സാധ്യമാകും. പ്രദേശത്തെ ജലസമൃദ്ധമാക്കാനും പദ്ധതി സഹായകമാകും. ഇരുവശങ്ങളും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കണം. പുഴയുടെ ആഴം കൂട്ടി ജല സംഭരണ ശേഷിയും വർധിപ്പിക്കണം. 12കി.മീറ്ററിലുള്ള പുഴ എല്ലാ കാലത്തും ശുദ്ധജലം ഉൾക്കൊള്ളുന്ന സ്രോതസ്സായി മാറുമെന്നാണ് പ്രതീക്ഷ. ചാലിലേക്ക് വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാതിരിക്കുന്നതിനായി നെയ്തക്കുടിയിൽ റഗുലേറ്റർ നിർമിക്കണമെന്ന് ആവശ്യമുണ്ട്. കരിേങ്ങാൾചിറയിൽനിന്ന് നാല് കി.മീ താഴെയുള്ള നെയ്തക്കുടിയിലാണ് റഗുലേറ്റർ നിർമാണം ആവശ്യമായി വരുന്നത്. എന്നാൽ നിലവിലെ കരിങ്ങോൾചിറ പാലത്തിൽ റഗുലേറ്റർ നിർമാണം നടത്തിയിട്ടില്ല. പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ ഇവിടെയും റഗുലേറ്റർ സംവിധാനം നടപ്പാക്കണം. നിലവിൽ ഉപ്പു ജലം തടയുന്നതിന് താൽകാലിക തടയണയാണ് ആശ്രയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.