വലപ്പാട് ഹൈസ്കൂളിൽ ഗുരുവന്ദനം

തൃപ്രയാർ: വലപ്പാട് ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടന, സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10ന് ഗുരുവന്ദനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഗീത ഗോപി എം.എൽ.എ പങ്കെടുക്കും. മുൻ പി.ടി.എ പ്രസിഡൻറുമാരേയും ആദരിക്കുമെന്ന് സി.എ. ആവാസ്, ആർ.ഐ. സക്കറിയ, ജോസ് താടിക്കാരൻ എന്നിവർ അറിയിച്ചു. കെ.പി.എസ്.ടി.എ ജില്ല സമ്മേളനം തൃപ്രയാറിൽ തൃപ്രയാർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തൃശൂർ റവന്യു ജില്ല സമ്മേളനം വെള്ളിയാഴ്ച മുതൽ ഞായർവരെ തൃപ്രയാറിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൂന്നിന് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗുരുവന്ദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്യും. എ.എൽ. ജോയ് അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ 10ന് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിക്കും. സാംസ്കാരിക സമ്മേളനം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. 1.30ന് യാത്രയയപ്പ് - സുഹൃദ് സമ്മേളനം ബെന്നി ബെഹന്നാൻ ഉദ്ഘാടനം ചെയ്യും. എം. സലാവുദ്ദീൻ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് അധ്യാപക പ്രകടനം നടക്കും. വൈകുന്നേരം എസ്.എൻ.ഡി.പി എൽ.പി സകൂൾ അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനം ഡി.സി.സി ജന. സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചക്ക് 1.30ന് ഹോട്ടൽ ഡ്രീം ലാൻഡ് കോൺഫറൻസ് ഹാളിൽ പ്രതിനിധി സമ്മേളനം, പ്രമേയ അവതരണം, തെരഞ്ഞെടുപ്പ് എന്നിവയും സമാപന സമ്മേളനവും നടക്കും. എ.എൻ.ജി. ജെയ്ക്കോ, ജോസ് താടിക്കാരൻ, കെ.എസ്. ദീപൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.