സൗജന്യ അർബുദ നിര്‍ണയ ക്യാമ്പ് ഇന്ന്

പുത്തന്‍ചിറ: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തി​െൻറ 'ഒപ്പം' പദ്ധതിയുടെ ഭാഗമായ സൗജന്യ അർബുദ നിര്‍ണയ ക്യാമ്പ് പുത്തന്‍ചിറയില്‍ വെള്ളിയാഴ്ച നടക്കും. മാണിയംകാവ് പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ്. പാപ്സ്മിയര്‍ ടെസ്റ്റ്, കുത്തിയെടുത്തുള്ള പരിശോധന എന്നിവക്ക് സൗകര്യം ഉണ്ടാകും. റീജനല്‍ കാന്‍സര്‍ സ​െൻററിലെ സാങ്കേതിക വിദഗ്ധരും ഡോക്ടര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കും. ഫോൺ: 94460 22895, 85920 98999. തണൽ സാംസ്കാരിക നിലയം തുറന്നു കരൂപ്പടന്ന: പട്ടേപ്പാടം കുന്നുമ്മൽകാട് അൽ നൂർ മസ്ജിദിന് കീഴിൽ നിർമിച്ച തണൽ സാംസ്കാരിക നിലയം ജമാഅത്തെ ഇസ്‌ലാമി അസി.അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം മുഖ്യാതിഥിയായി. ടി.എ. മുഹമ്മദ് മൗലവി മാള അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ, പഞ്ചായത്തംഗം ആമിന അബ്ദുൽഖാദർ, പട്ടേപ്പാടം മഹല്ല് ചെയർമാൻ പി.വി. അഹമ്മദ് കുട്ടി, സെക്രട്ടറി ഇബ്രാഹിം വടക്കൻ, മജ്ലിസ് എജുക്കേഷൻ ബോർഡ് ഭാരവാഹികളായ കെ.എച്ച്. ഷക്കീർ, നൗഷാദ് കാതിയാളം, ജമാഅത്തെ ഇസ്ലാമി ഇരിങ്ങാലക്കുട ഏരിയ പ്രസിഡൻറ് എ.ഐ. മുഹമ്മദ് മുജീബ്, മുജീബ് കൊടകരപ്പറമ്പിൽ, നൗഷാദ് കായംകുളം, ടി.എം. വഹാബ് എന്നിവർ സംസാരിച്ചു. മസ്ജിദ് നൂർ ഖതീബ് കെ.എസ്. അബ്ദുൽമജീദ് സമാപന പ്രസംഗം നടത്തി. എൻജിനീയർ അബ്ദുൽ നിസാർ, കൊച്ചുമുഹമ്മദ് പിച്ചത്തറ, നീന്തൽ പരിശീലകൻ ഹരിലാൽ, സി.എ.കെ. ഹാജി കുടുംബം, ഹിക്മ ടാലൻറ് പരീക്ഷ വിജയികൾ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പ്രവാസി പ്രതിനിധികളായ എം.എ.നിസാം, എം.ഇ. മജീദ്, കെ.എ. അബീഷ് എന്നിവർ പങ്കെടുത്തു. എം.എ. അൻവർ സ്വാഗതവും ടി.എ. റഫീഖ് നന്ദിയും പറഞ്ഞു. അന്നൂർ മദ്റസ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. നിരവധി വർഷങ്ങളായി ഭവന സഹായം, പഠന സഹായം, ചികിത്സ സഹായം തുടങ്ങി നിരവധി സേവനങ്ങൾ ചെയ്തുവരുന്ന അൽ നൂർ മസ്ജിദി​െൻറ പ്രവർത്തനങ്ങൾ തണൽ സാംസ്കാരിക നിലയത്തിലൂടെ വിപുലീകരിക്കാൻ തീരുമാനിച്ചു. ആൽഫ പാലിയേറ്റിവ് പ്രതിനിധി ഷഫീർ കാരുമാത്ര ചാരിറ്റി ബോക്സ് തണൽ ഭാരവാഹികൾക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.