ആനപാപ്പാൻമാരുടെ ജാമ്യഹരജി തള്ളി

തൃശൂർ: ആനക്കൊമ്പ് കേസിൽ പ്രതികളായ . ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടക്ക് സമീപം ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിക്കവേ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയ ഷൊർണൂർ കൊളപ്പുള്ളി നടുവിൽപ്പുരയക്കൽ ഗണേഷ്കുമാർ, ബാലുശേരി പുതിയപറമ്പിൽ പ്രേമൻ, ചേർത്തല തൈക്കാട്ടുശേരി വടക്കേ അടുവിൽ ഉഷാകുമാർ എന്നിവരുടെ ജാമ്യാപേക്ഷ തൃശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് തള്ളിയത്. കഴിഞ്ഞ ഡിസംബർ 28നായിരുന്നു കോസിനാസ്പദ സംഭവം. അന്വേഷണം ആരംഭദശയിലാെണന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ ആനക്കോട്ടയിൽ മോഷണവും വിൽപനയും ആവർത്തിക്കുമെന്നും ജില്ല പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.