സെൻറ്​ മേരീസ്​ ​കോളജ് ഇംഗ്ലീഷ് വിഭാഗം ഹിപ്​^ഹോപ്​ 2k18 ഇൻറർ സ്​റ്റേറ്റ് ലിറ്റററി കാർണിവൽ സംഘടിപ്പിച്ചു

സ​െൻറ് മേരീസ് കോളജ് ഇംഗ്ലീഷ് വിഭാഗം ഹിപ്-ഹോപ് 2k18 ഇൻറർ സ്റ്റേറ്റ് ലിറ്റററി കാർണിവൽ സംഘടിപ്പിച്ചു തൃശൂർ: സ​െൻറ് മേരീസ് കോളജ് ഇംഗ്ലീഷ് വിഭാഗം ഹിപ്-ഹോപ് 2k18 എന്ന പേരിൽ സംഘടിപ്പിച്ച ഇൻറർ സ്റ്റേറ്റ് ലിറ്റററി കാർണിവൽ സാഹിത്യകാരൻ സേന്താഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. മാഗി ജോസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോസഫീൻ ജോർജ്, കോളജ് ലൈേബ്രറിയൻ സി. ജോയൽ, സ്റ്റുഡൻറ് കോഒാഡിനേറ്റർ റിയ രവികുമാർ എന്നിവർ പങ്കെടുത്തു. വൈവിധ്യമായ ഇൻറർ കോളീജിയറ്റ് മത്സരങ്ങളിലൂടെ കുട്ടികൾക്ക് സാഹിത്യത്തിലും കലയിലും താൽപര്യം വളർത്തുക എന്നതായിരുന്നു കാർണിവലി​െൻറ ഉദ്ദേശ്യം. നാടകം, പവർപോയൻറ് പ്രസേൻറൻ, ക്വിസ് മത്സരം, മ്യൂസിക്കൽ ബാൻഡ്, ഫെയ്സ് പെയിൻറിങ്, സ്പോട്ട് ഫോട്ടോഗ്രഫി, പസിൽസ്, ജേർണൽ മേക്കിങ്, കാരറ്റർ കാർണിവൽ തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറി. വിദ്യാർഥികളിലെ സർഗാത്മകത പ്രകാശിപ്പിക്കുന്നതിന് വേദിയൊരുക്കിയ ഇൻറർ സ്റ്റേറ്റ് ലിറ്റററി കാർണിവലിൽ വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.