കാരുണ്യ പദ്ധതിയുമായി ലയണ്‍സ് ക്ലബ്

തൃശൂർ: ലയണ്‍സ് ക്ലബ് അർബുദം ബാധിച്ച 100 കുട്ടികളുടെ ചികിത്സ ചുമതല ഏറ്റെടുക്കുന്ന പദ്ധതിയുടെ സോണ്‍തല ഉദ്ഘാടനം മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാനും ഇൻറര്‍നാഷനല്‍ ഡയറക്ടറുമായ വി.പി. നന്ദകുമാര്‍ നിര്‍വഹിച്ചു. ചെക്ക് വൈസ് ഗവര്‍ണര്‍ എം.ഡി. ഇഗ്നേഷ്യസ് ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ് ഗവര്‍ണര്‍ വി.എ. തോമാച്ചന്‍, വൈസ് ഗവര്‍ണര്‍മാരായ ഇ.ഡി. ദീപക്, എം.ഡി. ഇഗ്നേഷ്യസ്, കാബിനറ്റ് സെക്രട്ടറിമാരായ ഇ.എം. എംസന്‍, അഡ്വ. മിക്കി നടക്കലാന്‍, ഡബ്ല്യു.ജെ. ടോണി, മുന്‍ ഗവർണര്‍മാരായ അഡ്വ. കെ.എ. സോമകുമാര്‍, എന്‍.എം. വിജയന്‍ എന്നിവര്‍ സംസാരിച്ചു. സോണ്‍ ചെയര്‍മാന്‍ ജെയിംസ് വളപ്പില അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അഷ്‌റഫ് സ്വാഗതവും തൃശൂര്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ജയിംസ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.