ദുആ സമ്മേളനം

ചെറുതുരുത്തി: കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് ചെറുതുരുത്തി കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന ബുർദ മജ്ലിസും ദുആ സമ്മേളനത്തിന് തുടക്കം. കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡൻറ് മുസ്തഫ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു. ചേലക്കര സോൺ പ്രസിഡൻറ് അബ്ദുല്ല അൻവരി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമീഷൻ അംഗം മുള്ളൂർക്കര മുഹമ്മദാലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഹുസൈൻ തങ്ങൾ വെട്ടിക്കാട്ടിരി, ശൗക്കത്തലി സഖാഫി, കെ.ആർ. മുഹമ്മദ് അൻവരി, എം.എസ്.മുഹമ്മദ്, അബ്ദുൽ റഷീദ് സഖാഫി, മുഹമ്മദ് ബഷീർ സഖാഫി, വി.എം.അബു, പൂക്കോയ തങ്ങൾ, സെയ്തലവി, സി.എം. സെയ്തലവി ഹാജി, പി.എ. അലി തുടങ്ങിയവർ സംസാരിച്ചു. താജുൽ ഉലമ നഗറിൽ നടക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.