ഈ മനസ്സ്​ 'എംപ്​റ്റി'യല്ല, നിറയെ തുഞ്ചൻപറമ്പ് മാത്രം

ഈ മനസ്സ് 'എംപ്റ്റി'യല്ല, നിറയെ തുഞ്ചൻപറമ്പ് മാത്രം എം.ടി അമരക്കാരനായിട്ട് 25 വർഷം ജമാൽ ചേന്നര തിരൂർ: ഭാഷയുെടയും സംസ്കാരത്തി‍​െൻറയും സംഗമഭൂമിയായി മലയാളത്തി‍​െൻറ തറവാട്ടുമുറ്റത്തെ മാറ്റിയെടുത്ത എം.ടി. വാസുദേവൻ നായർ തുഞ്ചൻപറമ്പി​െൻറ അമരക്കാരനായിട്ട് 25 വർഷം. പ്രായത്തി​െൻറ അവശതകൾക്കിടയിലും ചുറുചുറുക്കോടെ തുഞ്ചൻപറമ്പിലെ നിറസാന്നിധ്യമായി അദ്ദേഹം തുടരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1993ലാണ് എം.ടി. വാസുദേവൻ നായർ തുഞ്ചൻപറമ്പി​െൻറ സാരഥിയാകുന്നത്. സാംസ്കാരിക മന്ത്രിയായിരുന്ന ടി.എം. ജേക്കബ് മുഖേനയായിരുന്നു എം.ടിയെ ക്ഷണിച്ചത്. ആ സാന്നിധ്യം മാത്രമാണ് സർക്കാർ ആഗ്രഹിച്ചിരുന്നതെങ്കിലും എം.ടി തുഞ്ചൻപറമ്പി​െൻറ സർവതോൻമുഖ വികസനത്തിനായി മുന്നിട്ടിറങ്ങി. പിന്നീടങ്ങോട്ട് സർവവും സമർപ്പിച്ചു. ഇന്ന് കാണുന്ന രീതിയിൽ വികസിപ്പിച്ചു. താളിയോല ഗ്രന്ഥപ്പുര മുതൽ സാഹിത്യമ്യൂസിയം വരെ പടുത്തുയർത്തിയതിന് പിന്നിൽ എം.ടിയുടെ സ്പർശമുണ്ട്. വിവിധ സാഹിത്യപരിപാടികൾക്ക് ക്ഷണിക്കാനെത്തുന്നവരോട് അദ്ദേഹം ഉപാധിയായി മുന്നോട്ടുവെച്ചിരുന്നത് ഒരൊറ്റ കാര്യമായിരുന്നു, തുഞ്ചൻപറമ്പ് വികസനത്തിന് സംഭാവന നൽകണം. തനിക്ക് ലഭിക്കുന്ന പുരസ്കാരത്തുകകളും പുസ്തകങ്ങളുമെല്ലാം ഇവിടേക്ക് സമർപ്പിച്ചു. എഴുത്തച്ഛൻ പുരസ്കാരത്തുകയായി ലഭിച്ച ഒന്നര ലക്ഷം രൂപ വിനിയോഗിച്ചത് തുഞ്ചൻപറമ്പിൽ കുട്ടികൾക്കായി ലൈബ്രറി തുടങ്ങാനാണ്. കൈയിൽനിന്ന് 25,000 രൂപ കൂടി ചേർത്താണ് ഇത് യാഥാർഥ്യമാക്കിയത്. ജ്ഞാനപീഠം പുരസ്കാരലബ്ധിക്ക് ശേഷം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിൽ പങ്കെടുത്തതിനെതുടർന്ന് ലഭിച്ച 15 ലക്ഷം രൂപ ചെലവിട്ടതും തുഞ്ചൻപറമ്പ് വികസനത്തിനാണ്. ചുമതലയേൽക്കുന്ന സമയത്ത്, കെ.പി. കേശവമേനോ​െൻറ കാലത്ത് നിർമിച്ച ചെറിയ ഓഡിറ്റോറിയവും ശിലാമണ്ഡപവും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഓപൺ സ്റ്റേജ്, വാസ്തുശിൽപ ചാരുതയുള്ള പ്രവേശന കവാടം, സരസ്വതി മണ്ഡപം, എഴുത്തുകളരി നവീകരണം, ഡോർമെട്രി, വിശ്രമിക്കാൻ കോട്ടേജുകൾ, പാചകപ്പുര... ഇങ്ങനെ നീളുന്നതാണ് തുഞ്ചൻപറമ്പിലെ എം.ടി ടച്ച്. ഈ ആത്മാർഥത തിരിച്ചറിഞ്ഞ സാഹിത്യ, സാംസ്കാരിക ലോകം എം.ടിക്ക് പിന്നിൽ അണിനിരന്നതോടെയാണ് ഇവ സാധ്യമായത്. സർക്കാർ സഹായങ്ങൾക്ക് കാക്കാതെ പല വികസനസ്വപ്നങ്ങളും പൂവണിഞ്ഞത് അതിനാലാണ്. സർക്കാറിൽനിന്ന് ലഭിച്ചിരുന്ന ഗ്രാൻറ് ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും തികയാതിരുന്ന കാലത്തായിരുന്നു അദ്ദേഹം നിയമിതനായത്. ഇപ്പോഴും തുഞ്ചൻ ഉത്സവവേളകളിൽ പുതിയ ആശയങ്ങൾ പങ്കുവെച്ച് എം.ടിയുണ്ട് കൂടെ. mpgma3 തിരൂരിൽ തുഞ്ചൻ ഉത്സവത്തി​െൻറ ഉദ്ഘാടനം കഴിഞ്ഞ് കന്നഡ സാഹിത്യകാരൻ എസ്.എൽ. ഭൈരപ്പയോടൊപ്പം വേദിയിൽനിന്ന് മടങ്ങുന്ന എം.ടി. വാസുദേവൻ നായർ. കവി വി. മധുസൂദനൻ നായർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.