ദുരിതാശ്വാസ പ്രവര്‍ത്തനം താലൂക്ക്​തലത്തിൽ ഏകോപിപ്പിക്കും -കലക്​ടർ

തൃശൂർ: ജില്ലയില്‍ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ വീടും സ്വത്തും വിട്ടൊഴിഞ്ഞ് ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, വൈദ്യസഹായം എന്നിവ ഉറപ്പാക്കാൻ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് കലക്ടർ ടി.വി. അനുപമ അറിയിച്ചു. തൃശൂര്‍ സബ് കലക്ടര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എന്നിവര്‍ക്ക് അവരുടെ അധികാരപരിധിയിലെ മുഴുവന്‍ താലൂക്കുകളുടെ ചുമതല നല്‍കി കലക്ടര്‍ ഉത്തരവിട്ടു. തൃശൂര്‍, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളുടെ പ്രവര്‍ത്തനം സബ് കലക്ടറുടെ കീഴിലും ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകളുടെ പ്രവര്‍ത്തനം ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ കീഴിലുമാണ്. അധികാരപരിധിയിലെ തഹസില്‍ദാറുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകള്‍ ഏകോപിപ്പിക്കണം. ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പരാതി പരിഹാര നടപടി സ്വീകരിക്കണം. ആവശ്യത്തിന് മെഡിക്കല്‍ സൗകര്യം ഉറപ്പ് വരുത്താൻ ക്രമീകരണം ജില്ല മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ട് ചെയ്യണം. എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും സേവനം ഇതിനായി ഉപയോഗിക്കാമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.