പുനരധിവാസ പാക്കേജിൽ സർക്കാർ ജീവനക്കാരെ ഉൾപ്പെട​ുത്തണം -എൻ.ജി.ഒ.എ

തൃശൂർ: മഹാപ്രളയത്തിൽ വീടും സർവസ്വവും നഷ്ടപ്പെട്ട സർക്കാർ ജീവനക്കാരെയും സർക്കാറി​െൻറ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നി ആവശ്യപ്പെട്ടു. പുനരധിവാസ പ്രവർത്തനങ്ങളിൽ അസോസിയേഷൻ സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ദുരന്തബാധിതർക്കൊരു കൈത്താങ്ങ്' എന്ന പേരിൽ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാൻ നിത്യോപയോഗ സാധനങ്ങൾ സ്വീകരിക്കാൻ അഞ്ച് ദിവസമായി പ്രവർത്തിച്ചു വരുന്ന സംഭരണത്തി​െൻറ സമാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് കെ.എസ്. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ. നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. നദീറ, പി.എഫ്. രാജു, എം.ജി. രഘുനാഥ്, പി.എം. ഷീബു, എം.എസ്. വാസുദേവൻ, പി. ബിബിൻ, ടി. അൻസാർ, കെ.ആർ. ഉണ്ണികൃഷ്ണൻ, സി. സേതുമാധവൻ, ദിവ്യാബാലകൃഷ്ണൻ, എൻ. ഇന്ദു, കെ.വി. ഓമന, വി.എ. ബഷീർ, വി.എ. ഷാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.