വഴിയിൽ നഷ്​ടപ്പെട്ട 28 പവൻ കാനയിൽ ഒളിപ്പിച്ച നിലയിൽ

തൃശൂർ: സ്വർണാഭരണ നിർമാതാവി​െൻറ പക്കൽനിന്ന് നഷ്ടപ്പെട്ട 28 പവൻ ബംഗാൾ സ്വദേശിയുടെ മുറുക്കാൻ കടക്ക് സമീപത്തെ കാനയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. രാമവർമപുരം സ്വദേശി ബാഗിൽ സൂക്ഷിച്ച സ്വർണമാണ് ബൈക്ക് യാത്രക്കിടെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ തൃശൂർ പുത്തൻപള്ളിക്ക് സമീപം നഷ്ടപ്പെട്ടത്. സ്വർണത്തിനായി യുവാവ് ഇൗ ഭാഗത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും അന്വേഷിച്ചെങ്കിലും വിഫലമായി. വിവരം അറിയിച്ചതനുസരിച്ച് എത്തിയ ഇൗസ്റ്റ് പൊലീസാണ് മുറുക്കാൻ കടക്ക് സമീപത്തുനിന്ന് കണ്ടെടുത്തത്. സ്വർണം കളഞ്ഞുപോയ വിവരം ഇൗ കടക്കാരനോടും യുവാവ് പറഞ്ഞിരുന്നെങ്കിലും കണ്ടിെല്ലന്നായിരുന്നു മറുപടി. പൊലീസ് സ്ഥലം പരിശോധിക്കുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പാതയോരത്തെ ചാലിൽനിന്ന് കിട്ടിയ സ്വർണം ഇയാൾ എടുത്ത് ഒളിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.