സൈക്കിൾ ദിനാചരണം: റാലിയും സമാദരണവും

ചാലക്കുടി: എനർജി കൺസർവേഷൻ സൊസൈറ്റിയുടെയും 'മിണ്ടാനും പറയാനും' വാട്സ് ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ നടത്തുന്ന ദേശീയ സൈക്കിൾ ദിനാചരണത്തി​െൻറ സംസ്ഥാനതല പരിപാടിയും സൈക്കിൾ റാലിയും ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.ജെ. ജോജിയാണ് ജാഥ ക്യാപ്റ്റൻ. മുതിർന്ന പൗരന്മാരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ റാലിയിൽ അണിനിരന്നു. സൗത് ജങ്ഷൻ മേൽപാലത്തിന് താഴെനിന്ന് ആരംഭിച്ച റാലി മെയിൻ റോഡ്, ആർ.എസ് റോഡ്, ട്രാംവേ റോഡ്, ഐ.വി.ജി.എം ജങ്ഷൻ, ആനമല ജങ്ഷൻ, നോർത് ജങ്ഷൻ വഴി സൗത് ജങ്ഷനിൽ സമാപിച്ചു. പൊതുസമ്മേളനവും സമാദരണ സദസ്സും നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി സി.എസ്. ഷാഹുൽ ഹമീദ് മുഖ്യാതിഥിയായിരുന്നു. എനർജി കൺസർവേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് പ്രഫ. വി.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. നിത്യജീവിതത്തിൽ സൈക്കിൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചാലക്കുടിയിലെ മുതിർന്ന പൗരന്മാരായ എ.എൽ. കൊച്ചപ്പൻ, എം.എം. സെയ്തുമുഹമ്മദ്, ജോസ് കളത്തിപ്പറമ്പിൽ, ആൻറണി കല്ലിങ്കൽ, ഒ.പി. ഓമന, എം.കെ. വേലായുധൻ മേല്‍വീട്ടിൽ, ടി.എ. ശിവരാമൻ, രവി പെരുമ്പിള്ളി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, നഗരസഭ പ്രതിപക്ഷാംഗം വി.ഒ. പൈലപ്പൻ, സി.കെ. സുനിൽകുമാർ എന്നിവർ ആദരിച്ചു. നഗരസഭ ഉപാധ്യക്ഷൻ വിൻസൻറ് പാണാട്ടുപറമ്പിൽ, സ​െൻറ് ജയിംസ് ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പാത്താടൻ, എസ്.ഐ ജയേഷ് ബാലൻ, സംഘാടക സമിതി ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർമാരായ ലാലുമോൻ ചാലക്കുടി, ബിജു കാതിക്കുടം, ബീന ഡേവിസ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ കൗൺസിൽ ജില്ല പ്രസിഡൻറ് ജോസഫ് വർഗീസ് വെളിയത്ത്, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോ-ഓഡിനേറ്റർ അശ്വതി വിൻസൻറ്, ജനറൽ കൺവീനർ കെ.കെ. ഷാലി മുരിങ്ങൂർ, കൺവീനർമാരായ എം.ജെ. ജോബി, നിഷാന്ത് ഡി. കൂള, ചീഫ് കോ-ഓ‍ഡിനേറ്റർ സുഭാഷ് ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. ഉപജില്ല ഫുട്ബാള്‍ മത്സരം ചാലക്കുടി: ഉപജില്ല ഫുട്ബാള്‍ മത്സരം നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.എന്‍. വിനോദന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സിൽ അംഗം പോള്‍ ജയിംസ്, ജാന്‍സി അബ്്ദുസ്സലാം, പി.പി. ഉണ്ണികൃഷ്ണന്‍, രവീന്ദ്രന്‍, ജിജീഷ്, പോളി ജേക്കബ്, കെ.കെ. അജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.