പോരാട്ടപാതയിൽ തൊഴിലാളി സമൂഹം ഐക്യപ്പെടണം ^എഫ്.ഐ.ടി.യു

പോരാട്ടപാതയിൽ തൊഴിലാളി സമൂഹം ഐക്യപ്പെടണം -എഫ്.ഐ.ടി.യു തൃശൂർ : പോരാട്ട പാതയിൽ തൊഴിലാളി സമൂഹം ഐക്യപ്പെടണമെന്ന ആഹ്വാനത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ േട്രഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) സംസ്ഥാന സേമ്മളനം സമാപിച്ചു. രാജ്യത്തെ തൊഴിലാളി സമൂഹം സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്്ദുൽ ഹക്കീം പറഞ്ഞു. തൊഴിലാളി സൗഹൃദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ അസംഘടിതരാണ്. സംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ പോലും സർക്കാറുകൾ കവരുകയാണ്. സുരക്ഷിതമെന്ന് കരുതിയ പൊതുമേഖല പ്രതിസന്ധിയിലാണ്. ഇടതുപക്ഷം ഭരിക്കുമ്പോളും കെ.എസ്.ആർ.ടി.സിയിൽ തൊഴിലവകാശങ്ങൾ ഇല്ലാതാകുന്നു. അതിനാൽ, പോരാട്ട പാതയിൽ തൊഴിലാളി സമൂഹം ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറായി റസാഖ് പാലേരിയെയും ജനറൽ സെക്രട്ടറിയായി ജോസഫ് എം. ജോണിനെയും ട്രഷററായി ലുഖ്മാനുൽ ഹഖീമിനെയും വീണ്ടും തിരഞ്ഞെടുത്തു. വിവിധ യൂനിയനുകളുടെ പ്രസിഡൻറുമാരായി സി.എച്ച്. മുത്തലിബ് (കർഷക തൊഴിലാളി യൂനിയൻ), ശശി പന്തളം (അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ), മുഹമ്മദ് പൊന്നാനി (മത്സ്യതൊഴിലാളി യൂനിയൻ), പ്രസന്നൻ പള്ളിപ്പുറം (സ്ക്രാപ് വർക്കേഴ്സ്), ഖാദർ അങ്ങാടിപ്പുറം (ടെയ്ലറിങ് ഗാർമ​െൻറ്സ് വർക്കേഴ്സ്), എ.എച്ച്. ബർക്കത്തുല്ല പടയൻ (കെ.എസ്.ആർ.ടി.സി വർക്കേഴ്സ്), മാനു മുഹമ്മദ് (കെ.എസ്.ഇ.ബി എംേപ്ലായീസ്), സമദ് നെടുമ്പാശേരി (ൈഡ്രവേഴ്സ് ആൻഡ് ഓട്ടോമൊബൈൽ വർക്കേഴ്സ് ), സജീദ് ഖാലിദ് (മൈഗ്രൻറ് ലേബേഴ്സ് മൂവ്മ​െൻറ്), ഗണേഷ് വടേരി (ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ് ), പി.കെ. അബ്്ദു റഹ്മാൻ (കാറ്ററിങ് ആൻഡ് ഹോട്ടൽ വർക്കേഴ്സ്), ജ്യോതിവാസ് പറവൂർ( ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ്), സൈനുദ്ദീൻ കരിവെള്ളൂർ (സ്പിന്നിങ് ആൻഡ് വീവേഴ്സ് യൂനിയൻ) എന്നിവരെയും 32 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരെഞ്ഞടുത്തു. ദേശീയ പ്രസിഡൻറ് സുബ്രഹ്മണി അറുമുഖം സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ സമിതി അംഗം തെന്നിലാപുരം രാധാകൃഷ്ണൻ സംസ്ഥാന സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. എഫ്.ഐ.ടി.യു ദേശീയ സമിതി അംഗം സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് എം. ജോൺ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീജ നെയ്യാറ്റിൻകര സ്വാഗതവും സമ്മേളന കൺവീനർ പി.ജെ. ഷാനവാസ് നന്ദിയും പറഞ്ഞു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.