ഭക്ഷ്യമേളയും പാചക മത്സരവും

തൃപ്രയാർ: പോഷകാഹാര ദിനാചരണത്തോടനുബന്ധിച്ച് വലപ്പാട് പഞ്ചായത്ത് സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ പാചക മത്സരത്തിൽ ആവിയിൽ വേവിച്ച പലഹാരം, മധുര പലഹാരം എന്നിവയാണ് ഉണ്ടാക്കിയത്. 31 പേർ മത്സരത്തിൽ പങ്കെടുത്തു. ലിജു ഷാജികുമാർ, അഖില, ശ്രീരേഖ, ജസീന, അശ്വതി, ബിന്ദു എന്നിവർ വിജയികളായി. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബീന അജയഘോഷ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.എ. അബ്്ദുൽ മജീദ്, ജയഭാരതി, പി.എസ്. ഷിജിത്, പി.ബി. കണ്ണൻ, തുളസി, ബിന്ദു, സി.ഡി.എസ് സൂപ്പർവൈസർ ശുഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.