എൻജിനീയറുടെ കൈകൾ തല്ലിയൊടിച്ച സംഭവം: ക്വട്ടേഷൻ നൽകിയ അഭിഭാഷകൻ മുഖ്യപ്രതി

തൃശൂർ: യുവ എൻജിനീയറുടെ കൈകൾ തല്ലിയൊടിച്ച സംഭവത്തിൽ ക്വട്ടേഷൻ സ്ഥിരീകരിച്ച് പൊലീസ് റിപ്പോർട്ട്. ഈസ്റ്റ് പൊലീസ് ജില്ല കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ക്വട്ടേഷൻ നൽകിയെന്ന ആരോപണമുയർന്ന ക്രിമിനൽ അഭിഭാഷകൻ ജ്യോതിഷ് കുമാർ, സുഹൃത്ത് നെൽസൺ എന്നിവരെ പ്രതിചേർത്താണ് പൊലീസ് റിപ്പോർട്ട്. ജ്യോതിഷ് കുമാർ മുൻകൂർ ജാമ്യം തേടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയതിലാണ് വെള്ളിയാഴ്ച പൊലീസ് റിപ്പോർട്ട് നൽകിയത്. ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. പ്രതികളിൽനിന്ന് ക്വേട്ടഷൻ സംബന്ധിച്ച് അറിവായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ അറസ്റ്റിലായ വലക്കാവ് മാഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍, കേച്ചേരി പാറന്നൂര്‍ കപ്ലേങ്ങാട് അജീഷ് എന്നിവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തും തെളിവെടുപ്പിലുമാണ് പൊലീസ്. ഉത്രാടനാളിലാണ് കേസിനാസ്പദമായ സംഭവം. വാഹനം മുന്നോട്ടെടുക്കുന്നതിനായി മുന്നിലുള്ള വാഹനം നീക്കാൻ ഹോണടിച്ചതിലുള്ള വൈരാഗ്യമാണ് കൂർക്കഞ്ചേരി സ്വദേശിയായ യുവ എൻജിനീയർ ഗിരീഷി​െൻറ കൈകൾ ഗുണ്ടാസംഘം ഫ്ലാറ്റിലെത്തി തല്ലിയൊടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.