പ്രഫ. ജോസഫ് മു‍ണ്ടശ്ശേരിയുടെ 40-ാം ചരമവാർഷികാചരണം

തൃശൂര്‍: മുണ്ടശ്ശേരി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ 40ാം ചരമവാര്‍ഷികാചരണവും അവാര്‍ഡുദാനവും 25ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ചെമ്പൂക്കാവ് മുണ്ടശ്ശേരി ഹാളില്‍ മുന്‍ മഹാരാഷ്്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന എൻജിനീയറിങ് എൻട്രസ്, എച്ച്.ഡി.സി, ജെ.ഡി.സി, കേരള യൂനിവേഴ്സിറ്റി റാങ്ക് നേടിയവർ, കാലിക്കറ്റ് സർവകലാശാല അവാർഡ് ജേതാക്കൾ എന്നിവർക്ക് അവാർഡ് നൽകും. ചെയർമാൻ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, സെക്രട്ടറി തോളൂര്‍ ശശിധരന്‍, ട്രഷറര്‍ കെ.എം. സിദ്ധാര്‍ഥന്‍മാസ്റ്റര്‍, ഡയറക്ടര്‍ ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വിദ്യാർഥികൾക്കായി മത്സരം തൃശൂർ: സീതിസാഹിബ് മെമ്മോറിയൽ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജർ ആർ.പി. മൊയ്തുട്ടിയുടെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും. സ്കൂളി​െൻറ സുവർണ ജൂബിലി വർഷത്തി​െൻറയും ഭാഗമായാണ് പരിപാടികളെന്ന് സംഘാടകർ അറിയിച്ചു. ആർ.പി. മൊയ്തുട്ടി ഫൗണ്ടേഷൻ, എസ്.എസ്.എം വി.എച്ച്.എസ്.എസ്, ആർ.പി.എം.എം യു.പി സ്കൂൾ, ആർ.പി കിഡ്സ് ആൻഡ് ആർ.പി ജൂനിയർ സ്കൂളും സംയുക്തമായാണ് നടത്തുക. 26ന് രാവിലെ ഒമ്പതിന് മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന് സംസ്ഥാനതല ക്വിസ് മത്സരം. ആദ്യ അഞ്ച് സ്ഥാനക്കാർക്ക് യഥാക്രമം 10001, 5001, 3001, 2001, 1001 ക്രമത്തിൽ നൽകും. യു.പി വിഭാഗത്തിൽ സംസ്ഥാനതല പ്രസംഗ മത്സരവും എൽ.പി, എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിന് കളറിങ് മത്സരവും നടത്തും. മറ്റ് ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് യാത്രാപ്പടി കൊടുക്കുമെന്ന് സംഘാടകർ പറഞ്ഞു. പ്രധാനാധ്യാപകൻ പി.ഒ. ജെയിംസ്, കെ. ജോഷി ജോർജ്, സി.സി. എൽദോ, സാൻറി ഡേവിഡ്. വി.ജെ. വില്ല്യംസ്, കെ.ജെ. ജലിജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.