എരുമപ്പെട്ടിയിൽ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യമാക്കാൻ നടപടി തുടങ്ങി

ഇൗമാസം 25നകം ഭൂമിയുടെ സ്കെച്ച് തയാറാക്കും പാട്ടക്കരാർ വ്യവസ്ഥയിൽ സ്ഥലം കേന്ദ്രീയ വിദ്യാലയം അധികൃതർക്ക് വിട്ടുനൽകാൻ തീരുമാനം താൽകാലിക സൗകര്യങ്ങളൊരുക്കാൻ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിനെയും, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനെയും ചുമതലപ്പെടുത്തി നടപടിക്രമങ്ങൾ ഏകോപിപ്പിേക്കണ്ട ചുമതല അസി.കലക്ടർ വിനയ് ഗോയലിന് തൃശൂർ: തലപ്പിള്ളി താലൂക്കാസ്ഥാനം കേന്ദ്രീകരിച്ച് എരുമപ്പെട്ടിയിൽ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യമാക്കാൻ നടപടി തുടങ്ങി. നടപടികൾ ത്വരിത ഗതിയിൽ പൂർത്തിയാക്കാനായി പി.കെ. ബിജു.എം.പിയുടെ നിർദേശപ്രകാരം കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. വിദ്യാലയത്തിനാവശ്യമായ സ്ഥലത്തി​െൻറ സ്കെച്ച് ഒക്ടോബർ 25നകം തയാറാക്കാൻ സർവേ വകുപ്പിന് നിർദേശം നൽകി. പാട്ടക്കരാർ വ്യവസ്ഥയിൽ ആവശ്യമായ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുനൽകാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനമായി. കേന്ദ്രീയ വിദ്യാലയം തുടങ്ങാനാവശ്യമായ താൽകാലിക സൗകര്യമൊരുക്കാൻ എരുമപ്പെട്ടി പഞ്ചായത്തിനെയും, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കാനായി അസി.കലക്ടർ വിനയ് ഗോയലിനെ ചുമതലപ്പെടുത്തി. കേന്ദ്രീയ വിദ്യാലയത്തിനാവശ്യമായ സ്ഥലം കണ്ടെത്താനും, മറ്റു നടപടികൾക്കുമായി എം.പി നേരത്തെ ഇടപെട്ടിരുന്നു. ഇതനുസരിച്ച് പേത്തക്കറിലധികം ഭൂമി എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ് വില്ലേജിൽ കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരിയിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കണമെന്ന ആവശ്യം 1997ൽ താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്നു വന്നതാണ്. സ്ഥലം എരുമപ്പെട്ടിയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ സ്ഥലംമാറ്റം കിട്ടുന്ന 1000 കേന്ദ്രസർക്കാർ ജീവനക്കാരില്ലെന്ന കേന്ദ്രീയ വിദ്യാലയ സംഘാതൻ ഡെപ്യൂട്ടി കമീഷണറുടെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാന സർക്കാർ നൽകിയ നിർദേശം കേന്ദ്രസർക്കാർ തള്ളി. 2012ൽ ലോക്സഭയിൽ ആവശ്യം ഉന്നയിച്ചതി​െൻറ അടിസ്ഥാനത്തിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കാനാവശ്യമായ കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണം ആയിരത്തിൽ നിന്ന് 500 ആക്കി ഭേദഗതി വരുത്തി. വീണ്ടും അപേക്ഷിച്ചതനുസരിച്ച് ഭാവിയിൽ പരിഗണിക്കുമെന്ന അറിയിപ്പ് ലഭിച്ചു. 2015 ഫെബ്രുവരി 28ന് വീണ്ടും ലോക്സഭയിൽ എം.പി ആവശ്യമുന്നയിച്ചു. ഇതിന് മറുപടിയായി സ്ഥലം ലഭ്യമാക്കുന്ന മുറക്ക് കേന്ദ്രീയ വിദ്യാലയം അനുവദിക്കാമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രീയ വിദ്യാലയത്തിനാവശ്യമായ സ്ഥലം എരുമപ്പെട്ടിയിൽ ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഗ്രാമപഞ്ചായത്തും അനുകൂല നിലപാട് അറിയിച്ചിരുന്നു. കലക്ടർ ഡോ.എ. കൗശിഗൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത്ലാൽ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, ഡെപ്യൂട്ടി തഹസിൽദാർ (എൽ.ആർ) ആർ. തുളസീധരൻനായർ, തലപ്പിള്ളി തഹസിൽദാർ വി.എ. അഖിലേശ്വരൻ, കേന്ദ്രീയ വിദ്യാലയം ഡെപ്യൂട്ടി കമീഷണർക്കു വേണ്ടി പ്രിൻസിപ്പൽമാരായ എ.പി. വിനോദ്കുമാർ, ഫിലോമിന മച്ചേരി, എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി ടി.പി.കുര്യൻ, നെല്ലുവായ് വില്ലേജ് ഓഫിസർ എ.എം. ആൻറണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.