കോടതിയിലെത്തിച്ച ഗുണ്ടകൾ ഏറ്റുമുട്ടി

തൃശൂർ: ജയിലിൽ നിന്നും കോടതിയിലെത്തിച്ച ഗുണ്ടാ സംഘാംഗങ്ങൾ പൊലീസി​െൻറ സാന്നിധ്യത്തിൽ ഏറ്റുമുട്ടി. കടവി രഞ്ജിത്ത്, കറുമ്പൂസ് എന്ന നെൽസൻ, ഇവരുടെ എതിരാളി വെള്ള റോയി, അയാളുടെ കൂട്ടുപ്രതി ബിനോയി എന്നിവരാണ് ഇന്നലെ രാവിലെ അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ഏറ്റുമുട്ടിയത്. കോടതിയിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെ കടവി രഞ്ജിത്തിനെ വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമേത്ര. ഇത് കേട്ടതോടെ കടവിയോടൊപ്പം ഉണ്ടായിരുന്ന കറുമ്പൂസ് റോയിയെ അടിച്ചു. റോയ് ഒഴിഞ്ഞു മാറിയപ്പോൾ അടി ബിനോയിക്ക് കൊണ്ടു. കൂടെയുണ്ടായിരുന്ന പൊലീസ് ഇവരെ പിടിച്ച് മാറ്റി. അകമ്പടി പൊലീസും സുരക്ഷ പൊലീസും സ്ഥലത്തുള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്. ജയിലിൽ സഹതടവുകാരെയും ജീവനക്കാരെയും ആക്രമിച്ചപ്പോഴാണ് കടവി രഞ്ജിത്തിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയത്. തൃശൂരിലെ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞ ദിവസമാണ് ഇയാളെ വിയ്യൂർ ജയിലിലെത്തിച്ചത്. ബുധനാഴ്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുകൂട്ടരെയും ഹാജരാക്കിയപ്പോഴും പരസ്പരം ഭീഷണിപ്പെടുത്തിയിരുന്നേത്ര. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുന്ന കാര്യം കോടതിയുടെ ചുമതലയുള്ള വെസ്റ്റ് പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. മതിയായ അകലം പാലിച്ചും സുരക്ഷയൊരുക്കിയും വേണം പ്രതികളെ ഹാജരാക്കേണ്ടതെന്നിരിക്കെ ഇക്കാര്യം ബന്ധപ്പെട്ടവർ ഗൗരവത്തിൽ എടുത്തില്ലേത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.