'സി.വി. ശ്രീരാമൻ ആത്മീയതയുടെ കാപട്യം തുറന്നുകാട്ടി'

തൃശൂർ: ഭക്തിയെ മതത്തിൽനിന്ന് അടർത്തി മാറ്റി ആത്മീയതയുടെ കാപട്യം തുറന്നുകാട്ടിയ കഥാകാരനായിരുന്നു സി.വി. ശ്രീരാമനെന്ന് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ. 'അയനം' സാംസ്കാരിക വേദിയുടെ സി.വി. ശ്രീരാമൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തി​െൻറയും അവിശ്വാസത്തി​െൻറയും ഇടയിലുള്ള കഥകളായിരുന്നു സി.വി. ശ്രീരാമേൻറത്. മനുഷ്യ ബന്ധങ്ങളെ ഇത്ര സസൂക്ഷ്മം നിരീക്ഷിച്ച മറ്റൊരു കഥാകാരനില്ലെന്നും മറയില്ലാത്ത പച്ച മനുഷ്യ​െൻറ ജീവിതമാണ് സി.വി ആവിഷ്കരിച്ചതെന്നും വി.കെ. ശ്രീരാമൻ പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, പ്രഫ. എം. മുരളീധരൻ, എം. അജിത്കുമാർ രാജ, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, ടി.ജി. അജിത, എൻ.എൽ. സെബി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.