ജങ്കാർ സർവിസ്: എം.എൽ.എ ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്

കൊടുങ്ങല്ലൂർ: അഴീക്കോട്-മുനമ്പം ജങ്കാർ സർവിസ് 190 ദിവസം പിന്നിട്ടിട്ടും പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ കയ്പമംഗലം എം.എൽ.എയുടെ ഒാഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് നടത്തിയ 35ഒാളം പേർക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. എസ്.എൻ.പുരം പള്ളിനടയിൽ പ്രവർത്തിക്കുന്ന എം.എൽ.എയുടെ ഒാഫിസിലേക്കായിരുന്നു മാർച്ച്. ഒാഫിസിന് മുന്നിൽ നിലയുറപ്പിച്ച പൊലീസിനെ മറികടന്ന് ഒാഫിസി​െൻറ വരാന്തയിലെത്തിയായിരുന്നു സമരം. എം.എൽ.എ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മാനിക്കുന്നില്ലെന്നും കൊലപാതകത്തിനെതിരെ മൗനം പാലിക്കുന്നതായും സമാധാന യോഗം വിളിക്കാൻ തയാറാകുന്നില്ലെന്നും സമരക്കാർ ആേരാപിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ െസക്രട്ടറിമാരായ സി.എസ്.രവീന്ദ്രൻ, കെ.എഫ്.ഡൊമിനിക്, പി.എം.എ. ജബ്ബാർ, സി.സി.ബാബുരാജ്, പി.എച്ച്. മഹേഷ്, കെ.ആർ. അശോകൻ, പി.കെ. അബ്ദുറഹിമാൻ, പി.എ. കരുണാകരൻ, ടി.എം. കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.