മതിലകത്ത്​ മദ്യപസംഘം വീട് ആക്രമിച്ചു

കൊടുങ്ങല്ലൂർ: . മതിലകം കിഴക്കുപുറും ആലത്തൂർ സദാനന്ദ​െൻറ വീടിനുനേരെ ഞായറായ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലെത്തിയ സഘം വീടി​െൻറ ജനൽ ചില്ലുകളും മേശയും കസേരയും മറ്റും അടിച്ച് തകർത്തു. ആക്രമണത്തിനിടയിൽ കൈയേറ്റത്തിനിരയായ സദാനന്ദൻ (54), ഭാര്യ ഉഷാകുമാരി (48) എന്നിവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ആക്രമണത്തിനിരയായ വീട്ടുകാർ മർദിച്ചെന്ന് ആേരാപിച്ച് സമീപവാസിയായ രവീന്ദ്രനെയും (54) ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ ചെണ്ട െകാട്ടി ശബ്ദമുണ്ടാക്കിയത് സദാനന്ദൻ ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് പുറത്തുനിന്ന് വന്നവർ ഉൾപ്പെടെയുള്ള സംഘം ആക്രമണം നടത്തിയത്. മതിലകം പൊലീസ് സ്ഥലത്തെത്തി. കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.