മേത്തല:- രാഷ്ട്രപതിയുടെ പ്രഥമ സന്ദർശനത്തിൽ പ്രാർഥനയുമായി മേത്തല സ്വദേശി വൈഷ്ണവ്. കൊല്ലത്തെ അമൃതപുരിയിൽ രാഷട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങിലാണ് പ്രാർഥന ചൊല്ലാൻ വൈഷ്ണവിന് അവസരം ലഭിച്ചത്. ടെലിവിഷൻ ചാനലുകളിലെ സംഗീത ഷോകളിലൂടെ പ്രശസ്തനായ വൈഷ്ണവ് മതിലകം സെൻറ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം ,ഗസൽ ,ഉർദു, സംഘഗാനം എന്നീ ഇനങ്ങളിൽ നാല് എ േഗ്രഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ടി.കെ.എസ് പുരത്ത് താമസിക്കുന്ന കാവുങ്ങൽ ഗിരീഷ് കുമാറിെൻറയും, മിനിയുടെയും മകനാണ് 14 കാരനായ വൈഷ്ണവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.