ഇരിങ്ങാലക്കുട: സ്പോര്‍ട്ടിങ് ക്ലബിെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തണ്‍ കായികപ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മാരത്തണ്‍. ശക്തമായ മഴയെ അവഗണിച്ചും കായികതാരങ്ങളും കായികപ്രേമികളും ഉൾപ്പെെട ആയിരത്തോളം പേര്‍ ജില്ലയിലെ ആദ്യ ഹാഫ് മാരത്തണില്‍ പങ്കെടുത്തു. ബി.എസ്.എഫ് സെക്കൻഡ് ഇന്‍ കമാൻഡർ വി.ജെ. സലേറിയ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ നേവി, ബി.എസ്.എഫ്, പൊലീസ് അക്കാദമി, സോള്‍ ഓഫ് കൊച്ചി, സോള്‍ ഓഫ് പെരിന്തല്‍മണ്ണ എന്നിവരുടെ സഹകരണത്തോടെയായിരുന്നു മാരത്തൺ. 35 വയസ്സിന് മുകളിലും അതിന് താഴെയുള്ളവരും എന്നിങ്ങനെ ആൺ -പെണ്‍വിഭാഗങ്ങളില്‍ മത്സരം നടന്നു. നടൻ ടൊവിനോ തോമസ്, സംവിധായകന്‍ ടോം ഇമ്മട്ടി, സണ്ണി ചാക്കോ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 21 കി.മീ നടന്ന മാരത്തണില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ സോണി മാത്യുവും വനിത വിഭാഗത്തില്‍ മെറിന മാത്യുവും വിജയികളായി. ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചതെന്ന് ക്ലബ് അംഗം കൂടിയായ ടൊവിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.