ഡയാലിസിസ് മെഷീനുകള്‍ കൈമാറി

ഇരിങ്ങാലക്കുട: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗമായ രണ്ട് ഡയാലിസിസ് മെഷീനുകള്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രിയിലേക്ക് സംഭാവന ചെയ്തു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. 12 ലക്ഷം രൂപയോളം വരുന്ന ഡയാലിസിസ് മെഷീനുകള്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലാണ് സഥാപിക്കുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമന്‍, ഫാ. ജോണ്‍ പാലിയേക്കര, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റര്‍ ചെയര്‍മാന്‍ ജോസ് ജെ.ചിറ്റിലപ്പിള്ളി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. ലിയ തോമസ്,വാര്‍ഡ് അംഗം തോമസ് തൊകലത്ത്, ഡോ.എ. ഹരീന്ദ്രനാഥ്, ഇ.പി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.