തുമ്പുമുറിതോട്‌- കല്ലൂര്‍തുറ നീര്‍ത്തട പദ്ധതിക്ക്‌ അനുമതി

ചാലക്കുടി: കൊടുങ്ങല്ലൂര്‍, ചാലക്കുടി- മണ്ഡലങ്ങളില്‍പെട്ട കാടുകുറ്റി, മാള പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ലഭിച്ചതായി ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. മണ്ണ്‌ സംരക്ഷണ വകുപ്പ്‌ അടിസ്ഥാന സൗകര്യവികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി നപ്പാക്കുന്നത്‌. 1.12കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി എം.എല്‍.എ അറിയിച്ചു. പദ്ധതി പ്രദേശങ്ങളില്‍ കല്ല്‌ കയ്യാലകള്‍, മണ്‍വരമ്പുകള്‍, കിണര്‍ റീ ചാര്‍ജ്, പാര്‍ശ്വഭിത്തി കെട്ടല്‍, നടപ്പാതകളുടെ നിര്‍മാണം, കുളങ്ങളുടെ നവീകരണം, വൃക്ഷത്തൈ െവച്ച്‌ പിടിപ്പിക്കല്‍, ട്രാക്‌റ്റര്‍ പാസേജുകള്‍, റാമ്പുകളുടെ നിര്‍മാണം, കുളങ്ങളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ വാട്ടര്‍ഷെഡ്‌ പദ്ധിയുടെ ഭാഗമായി നടപ്പിലാക്കും. ബി.ഡി. ദേവസി എം.എല്‍.എ, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, മാള, കാടുകുറ്റി പഞ്ചായത്ത്‌ പ്രസിഡൻറുമാര്‍, മറ്റ്‌ ജനപ്രതിനിധികള്‍, കര്‍ഷകര്‍, മണ്ണ്‌ സംരക്ഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കുന്ന ഗുണഭോക്തൃ കമ്മിറ്റി രൂപവത്കരണ യോഗം 19ന്‌ രാവിലെ 10ന്‌ പഴൂക്കര മോഡേണ്‍കുന്ന്‌ കോളനിയില്‍ വച്ച്‌ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.