തൃശൂർ: പഴഞ്ഞി സെൻറ്മേരീസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിച്ച അഞ്ചുപേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പഴഞ്ഞി പഴുന്നാന വീട്ടിൽ ജിബിൻ, ചാലിശേരി ചെറുവത്തൂർ ജോൺസൺ, പഴഞ്ഞി ചെറുവത്തൂർ ഫിജോ, പഴഞ്ഞി ചെറുവത്തൂർ ടിൻറു, ഒറ്റപ്പാലം ചെർപ്പുളശേരി വെള്ളിനേഴി ശ്രീകൃഷ്ണസദനത്തിൽ അനീഷ് എന്നിവർക്കെതിരെയാണ് തൃശൂർ സോഷ്യൽ ഫോറസ്ട്രി കേസെടുത്തത്. നാട്ടാനപരിപാലന ചട്ടപ്രകാരമാണ് കേസ്. കഴിഞ്ഞ രണ്ടിനായിരുന്നു പഴഞ്ഞി ഒറ്റത്തെങ്ങ് പെരുന്നാൾ കമ്മിറ്റി ബോയ്സ് വിഭാഗം എഴുന്നള്ളിച്ച കൊമ്പൻ ചെർപ്പുളശേരി ശിവെൻറ പുറത്തിരുന്ന ജിബിൻ ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക്കൽ പൂത്തിരി പ്രവർത്തിപ്പിച്ചത്. മറ്റുള്ളവർ ഇതിന് സഹായമൊരുക്കിയെന്നാണ് കുറ്റം. ആനയുടെ പാപ്പാനാണ് അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.