അബ്രാഹ്​മണ പൂജാരിമാരെ നിയമിക്കൽ: കേ​ര​ളത്തിന്​ ത​മി​ഴ്​​നാ​ട്ടി​ൽ ​പരക്കെ പ്രശംസ

*പെരിയാറി​െൻറ സ്വപ്നം കേരളം സാക്ഷാത്കരിച്ചെന്നു കമൽഹാസൻ ചെന്നൈ: ക്ഷേത്രങ്ങളിൽ പൂജാരിമാരായി അബ്രാഹ്മണെര നിയമിച്ച കേരള സർക്കാർ തീരുമാനം തമിഴ്നാട്ടിൽ ചലനമുണ്ടാക്കുന്നു. ദ്രാവിഡ നേതാവ് പെരിയാർ ഇ.വി. രാമസ്വാമിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചെന്ന് നടൻ കമൽഹാസൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അദ്ദേഹം അഭിനന്ദിച്ചു. തീരുമാനത്തെ എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ, പാട്ടാളി മക്കൾ കക്ഷി സ്ഥാപകൻ ഡോ. എസ്. രാംദാസ് എന്നിവരും അഭിനന്ദിച്ചു. കേരളത്തി​െൻറ ചരിത്രപരമായ തീരുമാനത്തെ അഭിനന്ദിച്ച് പിണറായി വിജയന് വൈകോ കത്തെഴുതി. പെരിയാറി​െൻറ കാഴ്ചപ്പാടുകൾ അദ്ദേഹം പോയ നാട്ടിൽ സാക്ഷാത്കരിക്കപ്പെട്ടപ്പോൾ ജനിച്ച നാട്ടിൽ പ്രാബല്യത്തിലായില്ലെന്നു രാംദാസ് അഭിപ്രായപ്പെട്ടു. അതേസമയം, തമിഴ്നാട്ടിെല ക്ഷേത്രങ്ങളിലും ദലിതരെയും അബ്രാഹ്മണരെയും പൂജാരിമാരായി നിയമിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രേക്ഷാഭം നടത്തുമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ പളനിസാമി സർക്കാറിന് മുന്നറിയിപ്പ് നൽകി. പൂജാകർമം അറിയാവുന്ന എല്ലാവർക്കും പൂജാരിമാരാകാമെന്ന നിയമം 2006ൽ ഡി.എംകെ സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിനെതിരായ ഹരജികൾ സുപ്രീംകോടതി തള്ളി. ഡി.എം.കെയോടുള്ള രാഷ്ട്രീയ വിരോധംമൂലം അണ്ണാ ഡി.എം.കെ സർക്കാർ ക്ഷേത്രാചാരങ്ങളിലെ സാമൂഹികനീതി നിയമം നടപ്പാക്കൽ അട്ടിമറിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.