കൊടുങ്ങല്ലൂർ ഉപജില്ല കായികമേള: മതിലകം സെൻറ്​ ജോസഫ്​സ്​ സ്​കൂളിന്​ കിരീടം

കൊടുങ്ങല്ലൂർ: ഉപജില്ല കായികമേളയിൽ മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. കോട്ടപ്പുറം സ​െൻറ് ആൻസ് എച്ച്.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. എച്ച്.എസ്.എസ്, ഹൈസ്കൂൾ, എൽ.പി വിഭാഗങ്ങളിൽ സ​െൻറ് ജോസ്ഫ്സിനാണ് ഒന്നാം സ്ഥാനം. ഹയർ സെക്കൻഡറിയിലും ൈഹസ്കൂൾ വിഭാഗത്തിലും സ​െൻറ് ആൻസ് രണ്ടാം സ്ഥാനത്തെത്തി. എൽ.പി വിഭാഗത്തിൽ എം.െഎ.ടി.യു.പി.എസ് എറിയാടിനാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ എം.െഎ.ടി.യു.പി.എസ് എറിയാടും എ.എം.െഎ.യു.പി.എസ് എറിയാടും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സമാപന സമ്മേളനം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. പുഷ്പ്പൻ അധ്യക്ഷത വഹിച്ചു. ജയ സുനിൽരാജ്, സഗീർ കടവിൽ എന്നിവർ സംസാരിച്ചു. എ.ഇ.ഒ സുജാത സ്വാഗതവും എൻ.കെ. റഷീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.