ചാരായവുമായി പിടിയിൽ

ആളൂര്‍: തുമ്പൂരില്‍ വ്യാജവാറ്റ് നടത്തിയയാളെ ആളൂര്‍ പൊലീസ് പിടികൂടി. അഞ്ച് ലിറ്റര്‍ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുമ്പൂര്‍ ചാലിപ്പറമ്പില്‍ ഉണ്ണികൃഷ്ണനെയാണ് (47) എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റുചെയ്തത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. എ.എസ്.ഐ മാരായ ഗ്ലാഡിന്‍ ഫ്രാന്‍സിസ്, സി.എ. സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസർമാരായ ടി.എന്‍. അശോകന്‍, കെ.എ. കൃഷ്ണന്‍, ഇ.എസ്. ജീവന്‍, സി.ഡി. വിനു എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.