സി.പി.​െഎ ലോക്കൽ സമ്മേളനം

ചാഴൂർ: സി.പി.െഎ ചാഴൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെ.വി. ഹരിലാൽ, കെ.പി. അവറസുകുട്ടി, ടി.ബി. ഷാജി, കെ.കെ. രാജേന്ദ്രബാബു, സുജാത അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പ്രകടനവും നടന്നു. സി.പി.എം ഏരിയ സമ്മേളനം കൊടുങ്ങല്ലൂർ: മതേതര കേരളത്തെ വർഗീയവത്കരിക്കാനുള്ള ആപത്കരമായ പ്രവർത്തനങ്ങളാണ് സംഘ്പരിവാർ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ പറഞ്ഞു. സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ. ബാലചന്ദ്രൻ രക്തസാക്ഷി പ്രമേയവും കെ.പി. രാജൻ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ റിപ്പോർട്ടും അവതരിപ്പിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ഡോ. പി.കെ. ബിജു എം.പി, ജില്ല സെക്രട്ടറിേയറ്റ് അംഗങ്ങളായ കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവിസ്, അമ്പാടി വേണു എന്നിവർ സംസാരിച്ചു. കെ.ആർ. ജൈത്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.