തുടർച്ചയായ രണ്ടുവർഷം വിധികർത്താക്കളായവരെ ഒഴിവാക്കും ^ മന്ത്രി രവീന്ദ്രനാഥ്​

തുടർച്ചയായ രണ്ടുവർഷം വിധികർത്താക്കളായവരെ ഒഴിവാക്കും - മന്ത്രി രവീന്ദ്രനാഥ് തൃശൂർ: തുടർച്ചയായി രണ്ട് വർഷം വിധികർത്താക്കളായവരെ ഇൗ വർഷം സംസ്ഥാന കേരള സ്കൂൾ കലോത്സവ വിധി നിർണയത്തിൽനിന്ന് ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തി​െൻറ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവത്തെ ഉത്സവത്തിനപ്പുറം സമഗ്ര പഠനപ്രക്രിയയാക്കി മാറ്റുമെന്നും എല്ലാ വേദികളും ലളിതമായിരിക്കുെമന്നും അദ്ദേഹം വ്യക്തമാക്കി. പരിഷ്കരിച്ച കലോത്സവ മാന്വൽ അനുസരിച്ചായിരിക്കും മത്സരങ്ങൾ. വിവിധ മേഖലകളിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് പരിഷ്കരണം. വരുന്ന മൂന്നുവർഷംകൊണ്ട് പരിഷ്കരിച്ച മാന്വലി​െൻറ മികവും കുറവും കണ്ടെത്താനാകും. അങ്ങനെ കാലോചിതമായി അത് വീണ്ടും പരിഹരിക്കാനാകും. സ്കൂളുകൾക്ക് 200 പ്രവൃത്തിദിനങ്ങൾ വേണമെന്ന നിർബന്ധബുദ്ധിയാണ് രണ്ടുദിവസം കുറച്ച് അഞ്ചുദിവസമായി കലോത്സവം നടത്താൻ കാരണമെന്ന് അദ്ദേഹം അറിയിച്ചു. ലളിതവും പ്രൗഢഗംഭീരവുമായി കലോത്സവം നടത്തുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളാണ് മന്ത്രി മുന്നോട്ടുവെച്ചത്. ഘോഷയാത്രയടക്കം ആർഭാടങ്ങളെല്ലാം ഒഴിവാക്കും. പകരം സാംസ്‌കാരിക സംഗമങ്ങൾ ഒരുക്കും. ടൗൺഹാളിൽ നടന്ന യോഗത്തിൽ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പരിഷ്കരിച്ച കലോത്സവ മാന്വല്‍ മന്ത്രി സി. രവീന്ദ്രനാഥ് മന്ത്രി വി.എസ്. സുനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. 21 സബ് കമ്മിറ്റികളുടെ സംഘാടക സമിതി പാനല്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി അവതരിപ്പിച്ചു. കേരള സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി രൂപവത്കരിച്ചു തൃശൂർ: തൃശൂരില്‍ ജനുവരി ആറുമുതല്‍ 10 വരെ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവർ മുഖ്യരക്ഷാധികാരികളും എം.പിമാരായ സി.എന്‍. ജയദേവന്‍, പി.കെ. ബിജു, ഇന്നസ​െൻറ്, സി.പി. നാരായണന്‍, എം.എല്‍.എമാരായ ബി.ഡി. ദേവസി, മുരളി പെരുനെല്ലി, കെ.വി. അബ്ദുൽ ഖാദര്‍, ഗീത ഗോപി, അനില്‍ അക്കര, ഇ.ടി. ടൈസണ്‍‍, വി.ആര്‍. സുനില്‍കുമാര്‍, കെ. രാജന്‍, യു.ആര്‍. പ്രദീപ് കുമാര്‍, കെ.യു. അരുണന്‍, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാര്‍, കലക്ടര്‍ ഡോ. എ. കൗശിഗന്‍, ജില്ല പൊലീസ് സൂപ്രണ്ടുമാരായ രാഹുല്‍ ആര്‍. നായര്‍ (സിറ്റി), ജി.എച്ച്. യതീഷ് ചന്ദ്ര (റൂറല്‍) എന്നിവർ രക്ഷാധികാരികളും കൃഷിമന്ത്രി ചെയര്‍മാനുമായ കമ്മിറ്റി രൂപവത്കരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറാണ് ജനറൽ കോഒാഡിനേറ്റർ. േപ്രാഗ്രാം കമ്മിറ്റി കെ.എസ്.ടി.എ, ഫുഡ് കമ്മിറ്റി കെ.പി.എസ്.ടി.എ അടക്കം കലോത്സവ നടത്തിപ്പിന് 21 സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.