വൃദ്ധസദനത്തിൽ പീഡനം; മനുഷ്യാവകാശ കമീഷനിൽ പരാതിയുമായി അമ്മമാർ

തൃശൂർ: ''ഭക്ഷണം നൽകുമ്പോൾപോലും കുത്തുവാക്ക് സഹിക്കാൻ പറ്റണില്ല മോനേ... മോളുടെ പ്രായമുള്ള ജീവനക്കാരിയാണ് ഏറെയും ക്രൂരത കാട്ടിയത്. ആരോരുമില്ലാത്തവരായതുകൊണ്ടാവും തങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നത്. ഭക്ഷണം നൽകുമ്പോൾപോലും അതിനൊപ്പമുണ്ടാവും ഒരു കുത്തുവാക്ക്. ചങ്കിൽനിന്നും ഇറങ്ങാൻ പ്രയാസാവും.'' വിറയാർന്ന കൈകളാൽ എഴുതിയ പരാതി മനുഷ്യാവകാശ കമീഷൻ ഏറ്റുവാങ്ങുമ്പോൾ പ്രായംചെന്ന വൃദ്ധസദനത്തിലെ അന്തേവാസികൾ കരയുന്നുണ്ടായിരുന്നു. രാമവർമപുരം സർക്കാർ വൃദ്ധസദനത്തിൽ ജീവനക്കാർ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്തേവാസികളുടെ പരാതിയിൽ അടിയന്തര നടപടിക്ക് കലക്ടർക്കും വിശദീകരണത്തിന് സമൂഹിക നീതി ഓഫിസറോടും കമീഷൻ ആവശ്യപ്പെട്ടു. നടപടിയുണ്ടാകുമെന്ന് കമീഷൻ അംഗം കെ. മോഹൻ കുമാർ അമ്മമാർക്ക് ഉറപ്പുനൽകിയാണ് യാത്രയാക്കിയത്. അകമ്പടി പൊലീസില്ലാത്തതിനാൽ തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നത് വൈകുന്ന സംഭവത്തിൽ അടിയന്തര നടപടിക്കും ജില്ല പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി. തടവുകാരുടെ തന്നെ പരാതിയിലായിരുന്നു കമീഷ‍​െൻറ ഉത്തരവ്. നേരേത്ത ഇതുസംബന്ധിച്ച് ജയില്‍ ഡി.ജി.പിക്ക് കമീഷ‍​െൻറ നോട്ടീസ് നൽകിയതിൽ, തടവുകാരുടെ അകമ്പടി പൊലീസി​െൻറ ചുമതലയാണെന്ന് മറുപടി നൽകിയിരുന്നു. വിയ്യൂര്‍ ജയിലിലെ അമ്പതോളം തടവുകാരെ മാസങ്ങളായി കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കമീഷന് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.