​ ആര്യങ്കാവിലും പാറശ്ശാലയിലും പാൽ ചെക്ക്​ പോസ്​റ്റ്​ ^ മന്ത്രി രാജു

ആര്യങ്കാവിലും പാറശ്ശാലയിലും പാൽ ചെക്ക് പോസ്റ്റ് - മന്ത്രി രാജു തൃശൂർ: പാലി​െൻറ ഗുണനിലവാര പരിശോധനക്ക് ആര്യങ്കാവിലും പാറശ്ശാലയിലും ഉടൻ ചെക്ക് പോസ്റ്റ് സജ്ജമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു. ഇതിനായി തസ്തികകൾ അനുവദിെച്ചന്നും ജീവനക്കാരുടെ നിയമനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മിൽമ എറണാകുളം മേഖല യൂനിയ​െൻറ ക്ഷീരകർഷക സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ മുഖേന കോഴിവളർത്തൽ തൊഴിൽ നടപ്പാക്കിക്കഴിഞ്ഞു. പാൽ ഉൽപാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടുകയാണ്. ഇതോടൊപ്പം ഇറച്ചിക്കോഴി, മുട്ട ഉൽപാദനത്തിലും മുന്നേറുന്നു. ക്ഷീരേമഖലയിലെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികൾക്കായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്നതി​െൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മുഖ്യപ്രഭാഷണം നടത്തി. സഹകരണ സെമിനാറിൽ കണ്ണൂർ െഎ.സി.എം ഡെപ്യൂട്ടി ഡയറക്ടർ നിരഞ്ജൻ അരശ്, ഡോ. ജോർജ് തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ മിനി രവീന്ദ്രദാസ്, ബോർഡ് അംഗങ്ങളായ പി.എസ്. സെബാസ്റ്റ്യൻ, എം.ടി. ജയൻ, ജോൺ തെരുവത്ത്, ജി. അനിൽകുമാർ, മേരി ലോനപ്പൻ, ഇ.എം. പൈലി, കെ.കെ. ജേക്കബ്, ജോമോൻ ജോസഫ്, ലിസി സ്റ്റീഫൻ, ലിസി സേവ്യർ, ഡോ. മുരളീധരദാസ് എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.