ജില്ല പി.ടി.എ പുരസ്കാര വിതരണം

തൃശൂർ: ജില്ല പി.ടി.എ അവാർഡ് വിതരണ മേള മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ മുഖ്യാതിഥിയായിരുന്നു. ജില്ല പി.ടി.എ പ്രസിഡൻറ് എം. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ. രാജൻ എം.എൽ.എ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ, മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പി. ചിത്രൻ നമ്പൂതിരിപ്പാട്, ഡി.ഇ.ഒ കെ.ജി. മോഹനൻ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ. സീതി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. മികച്ച വിദ്യാലയങ്ങൾക്കും അധ്യാപകർക്കും പി.ടി.എ ഭാരവാഹികൾക്കുമുള്ള അവാർഡുകളാണ് സമ്മാനിച്ചത്. ജില്ല പി.ടി.എ ജനറൽ സെക്രട്ടറി ജോൺ ജെ. ഒല്ലൂക്കാരൻ, ട്രഷറർ രാജ്കുമാർ മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.