ഹിന്ദു ധർമത്തെ സംഘ്​പരിവാറിൽനിന്ന്​ രക്ഷിക്കണം ^കനയ്യകുമാർ

ഹിന്ദു ധർമത്തെ സംഘ്പരിവാറിൽനിന്ന് രക്ഷിക്കണം -കനയ്യകുമാർ തൃശൂര്‍: ആര്‍.എസ്.എസിൽനിന്നും സംഘ്പരിവാറില്‍നിന്നും ഹിന്ദു ധര്‍മത്തെ സംരക്ഷിക്കണമെന്ന് കനയ്യകുമാർ. 'സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലെ ഹുസൈനി വാലയിലേക്ക് എ.െഎ.വൈ.എഫും എ.െഎ.എസ്.എഫും രണ്ടുമാസം കൊണ്ട് നടത്തുന്ന ലോങ് മാര്‍ച്ചിന് തൃശൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ധര്‍മം കൊണ്ട് ആര്‍ക്കാണ് അപകടം ഉണ്ടാകുന്നതെന്നും ആരാണ് ഹിന്ദുത്വത്തെ സംരക്ഷിക്കുന്നതെന്നും മനസ്സിലാക്കണം. ഹിന്ദു ധർമത്തെ ഏറ്റവും അപകടപ്പെടുത്തുന്നത് ആർ.എസ്.എസും സംഘ്പരിവാറുമാണ്. പശുവി​െൻറ പേരില്‍ മനുഷ്യനെ ഹിംസിക്കുന്നതല്ല ഹിന്ദു ധർമം. മുസൽമാ​െൻറ മൃതദേഹത്തെപ്പോലും പീഡിപ്പിക്കുന്നതുമല്ല ഹിന്ദു രാഷ്ട്രത്തി​െൻറ ആവേശം എന്നത് 'വൈഷ്ണവ ജനതോ തേരെ കഹിയേ', അതായത്; -മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്ന, അവരെ സഹായിക്കുന്ന എന്നാണ്. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ആർ.എസ്.എസും സംഘ്പരിവാറും വര്‍ഗീയത പറയുന്നത്. രോഹിത് വെമുലയുടെ മരണവും നജീബി​െൻറ തിരോധാനവും ദലിതരായ മനുഷ്യരെ കൊന്നൊടുക്കുന്നതും അവര്‍ക്കുനേരെ തുടരുന്ന അതിക്രമങ്ങളും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് ദലിതനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. അത് നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ലോകമെങ്ങും ചുറ്റിനടന്ന് സെല്‍ഫിയെടുക്കുന്ന മോദി ബീഫി​െൻറ പേരില്‍ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ജുനൈദി​െൻറ കുടുംബത്തിനൊപ്പം നില്‍ക്കാന്‍ കൂട്ടാക്കാത്തതിൽ അതിശയമില്ല. രാംനാഥ് കോവിന്ദിന് എതിരായി വോട്ട് ചെയ്യുന്നവരെല്ലാം ദലിത് വിരോധികളാണെന്ന പ്രചാരണമാണ് മോദി നടത്തിയത്. ഒരിക്കല്‍ കേരളം സൊമാലിയയാണെന്ന് ആക്ഷേപിച്ച മോദിയെ കേരളത്തിലുള്ളവരെല്ലാം ചേര്‍ന്ന് 'പോ മോനെ മോദി' എന്ന് തിരിച്ചു പറഞ്ഞു. ജനാധിപത്യം തന്നെ അവസാനിപ്പിക്കാനാണ് മോദിയുടെ ശ്രമം. ജി.എസ്.ടിയിലൂടെ മോദി ലക്ഷ്യമിട്ടത് രാജ്യത്തി​െൻറ നാശമാണ്. ബി.എസ്.എൻ.എല്ലിനല്ല, ജിയോക്കാണ് മോദിയുടെ പിന്തുണ. രണ്ട് കോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി എന്ത് തൊഴിൽ, ആർക്കാണ് നല്‍കിയതെന്നും കനയ്യ ചോദിച്ചു. ജാഥാംഗങ്ങളായ എ.ഐ.എസ്.എഫ് ദേശീയ പ്രസിഡൻറ് സെയ്ത് വലിയുല്ല ഖാദിരി, ദേശീയ കൗണ്‍സില്‍ അംഗം അപരാജിത രാജ എന്നിവരും സംസാരിച്ചു. ജാഥാംഗങ്ങളായ എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ആർ. തിരുമലൈ, ദേശീയ പ്രസിഡൻറ് അഫ്താബ് ആലം ഖാൻ, ദേശീയ സെക്രട്ടറിമാരായ കെ. രാജന്‍ എം.എല്‍.എ, തപസ് സിന്‍ഹ, എ.ഐ.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി വിശ്വജിത്ത്, ദേശീയ സെക്രട്ടറി കെ.പി. സന്ദീപ്, ദേശീയ കൗണ്‍സില്‍ അംഗം വിക്കി മഹേശ്വരി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.