സോപാനം സംഗീതസഭ രജതജൂബിലി ആഘോഷം

കൊടകര: നെല്ലായി സോപാനം സംഗീത സഭയുടെ രജത ജൂബിലി ഈ മാസം 30ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ എട്ടിന് കവി രാപ്പാള്‍ സുകുമാര മേനോന്‍ ഭദ്രദീപം കൊളുത്തുന്നതോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് സംഗീതകച്ചേറി, ഫ്യൂഷന്‍ ബാൻഡ്, ജുഗല്‍ബന്ദി എന്നിവ അരങ്ങേറും. ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. സുനില്‍ നെല്ലായി, സി. പ്രേംകുമാര്‍, വിനോദ് കൊടകര എന്നിവരെ സി.എന്‍. ജയദേവന്‍ എം.പി ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. പ്രദീപ്, ജനറല്‍ കണ്‍വീനര്‍ കെ.വി. സതീശന്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ. പ്രസാദ്, പ്രോഗ്രാം കണ്‍വീനര്‍ കെ. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. കൊരേച്ചാല്‍ കാര്‍ത്തികാഘോഷം 30ന് കൊടകര: മധ്യകേരളത്തിലെ കാടാമ്പുഴ എന്ന് വിശേഷിപ്പിക്കുന്ന കോടാലി കൊരേച്ചാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ഈ മാസം 30ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. തട്ടകത്തെ ഒമ്പതുദേശക്കാര്‍ ആഘോഷത്തില്‍ പങ്കാളിയാകും. കാഴ്ചശീവേലി എഴുന്നള്ളിപ്പില്‍ 15 ഗജവീരന്മാര്‍ അണിനിരക്കും. കേളത്ത് സുന്ദരന്‍ മാരാര്‍ നേതൃത്വം നല്‍കുന്ന മേളവും ചോറ്റാനിക്കര സുഭാഷ് മാരാരുടെ പ്രാമാണികത്വത്തിലുള്ള പഞ്ചവാദ്യവും ഉണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ കാഞ്ഞിരപ്പറമ്പ് മഠം കരുണാകരന്‍ കര്‍ത്ത, സുബ്രന്‍ കുറ്റിലിക്കാടന്‍, പ്രവീണ്‍ കളപ്പുരക്കല്‍ എന്നിവര്‍ പങ്കെടുത്തു. തിരുനാള്‍ നാളെ മുതല്‍ കൊടകര: നെല്ലായി സ​െൻറ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തി​െൻറയും വിശുദ്ധ സെബാസ്റ്റ്യാനോസി​െൻറയും സംയുക്ത തിരുനാള്‍ ഈ മാസം 29 മുതല്‍ 31 വരെ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുനാള്‍ കൊടിേയറ്റം ഫാ. ആൻറണി പുതുശ്ശേരിയുടെ കാർമികത്വത്തില്‍ നടന്നു. 29ന് വൈകുന്നേരം ഫാ. ജോര്‍ജ് കാള​െൻറ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, നൊവേന, പാട്ടുകുർബാന, കൂടുതുറക്കല്‍ എന്നിവ ഉണ്ടാകും. രാത്രി ഏഴിന് കൊടകര സി.ഐ. കെ. സുമേഷ് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും. തുടര്‍ന്ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തി​െൻറ വെയില്‍ നാടകം അരങ്ങേറും. വാര്‍ത്തസമ്മേളനത്തില്‍ അസി. വികാരി ഫാ. വിത്സന്‍ പൈനാടത്ത്, ജനറല്‍ കണ്‍വീനര്‍ പോള്‍ കൈപ്പിള്ളിപറമ്പില്‍, കൈക്കാരന്മാരായ കെ.കെ. ജേക്കബ്, എം.ഡി. ജോര്‍ജ്, ജോസ് ആറ്റുകുഴിയില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.