നഗര ശുചിത്വപദ്ധതി രൂപവത്​കരണം മാർച്ച്​ 31നകം പൂർത്തിയാക്കും

തൃശൂർ: സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും മാർച്ച് 31നകം ശുചിത്വ പദ്ധതി രൂപവത്കരിക്കാൻ തീവ്രശ്രമം. 26 നഗരസഭകളിൽ പദ്ധതി രൂപവത്കരണം പൂർത്തിയായി. ശുചിത്വ പരിപാലനത്തിന് പ്രത്യേക പദ്ധതി (സിറ്റി സാനിേറ്റഷൻ പ്ലാൻ) തയാറാക്കുകയാണ്. കേന്ദ്ര സർക്കാറി​െൻറ അർബൻ സാനിറ്റേഷൻ നയത്തി​െൻറ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കുന്നത്. ഹരിത കേരളം മിഷൻ മുന്നോട്ട്െവച്ച സമഗ്ര ശുചിത്വ പദ്ധതിയുടെ പ്രാധാന്യംകൂടി ഉൾക്കൊണ്ടാണ് നഗരസഭകൾ പദ്ധതി തയാറാക്കുക. ഇതുമായി ബന്ധപ്പെട്ട് നഗരസഭകളിലേയും കോർപറേഷനുകളിലേയും സെക്രട്ടറിമാർ, എൻജിനീയർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് കിലയിൽ രണ്ടു ദിവസത്തെ പരിശീലനം വ്യാഴാഴ്ച തുടങ്ങി. ഡോ. സണ്ണി ജോർജ് ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ കെ. ഗോപാലകൃഷ്ണൻ പരിപാടി വിശദീകരിച്ചു. കിലയും ജർമൻ സർക്കാർ സ്ഥാപനമായ ജി.ഐ.ഇസെഡും ശുചിത്വ മിഷനും സംയുക്തമായാണ് പരിശീലനം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കൊച്ചി കോർപറേഷനുകളിലേയും 55 നഗരസഭകളിലേയും ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നഗര ശുചിത്വ പദ്ധതിയുടെ പ്രാധാന്യം, നടപടി ക്രമങ്ങൾ എന്നിവയിലാണ് പരിശീലനം. ദേശീയ തലത്തിൽ പരിശീലനം ലഭിച്ച ഡോ. സണ്ണി ജോർജ്, പ്രഫ. ടി. രാഘവൻ, കെ. ഗോപാലകൃഷ്ണൻ, പി.വി. രാമകൃഷ്ണൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.