സാങ്കേതിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കണം ^പ്രഫ. ദേശായി

സാങ്കേതിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കണം -പ്രഫ. ദേശായി തൃശൂർ: വ്യാവസായിക, സാമൂഹിക ആവശ്യങ്ങൾക്കും മാറ്റങ്ങൾക്കും അനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻ ദേശീയ പ്രസിഡൻറ് പ്രഫ. പ്രതാപ് സിങ്ങ് കകാസോ ദേശായി. ഐ.എസ്.ടി.ഇ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഘടകം ചെയർമാൻ ഡോ. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. െക.പി. ഇന്ദിരാദേവി സുവനീർ പ്രകാശനം ചെയ്തു. ജോ. ഡയറക്ടർ പ്രഫ. കെ. വിദ്യാസാഗർ, ഐ.എസ്.ടി.ഇ ദേശീയ നിർവാഹക സമിതിയംഗം ഡോ. സി.പി. സുനിൽകുമാർ, വജ്ര ജൂബിലി സംഘാടക സമിതി കൺവീനർ ഡോ. എം. നന്ദകുമാർ, സെക്രട്ടറി എം.എം. കുര്യാക്കോസ്, സ്റ്റുഡൻറ്സ് ചാപ്റ്റർ കൺവീനർ ലക്ഷാദ് കെ. സുരേഷ്, പ്രിൻസിപ്പൽ ഡോ. ബി. ജയാനന്ദ്, സെക്ഷൻ മാനേജ്മ​െൻറ് കമ്മിറ്റിയംഗം ഡോ. പി.ആർ. ഷാലിജ് എന്നിവർ സംസാരിച്ചു. 'സമൂഹം, വിദ്യാഭ്യാസം, പരിസ്ഥിതി' എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറിെല ഡോ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ജി. വിശ്വനാഥൻ, ഡോ. ടി.വി. ബാബു രാജേന്ദ്രൻ, ഡോ. സി.കെ. രാജു, എ.എസ്. ചന്ദ്രകാന്ത, ഡോ. ആർ. സിന്ധു, എം.ജെ. ബിജു, ജോബി ജോർജ്, പി.കെ. റസൽ, എം. സിനി, എ.എം. മസീദ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. പി.പി. നായർ, ഡോ. സി.ഇ. ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.