എല്ലാ ജില്ലയിലും എംപ്ലോയബിലിറ്റി സെൻറർ ഇൗ വർഷം ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

എല്ലാ ജില്ലയിലും എംപ്ലോയബിലിറ്റി സ​െൻറർ ഇൗ വർഷം -മന്ത്രി ടി.പി. രാമകൃഷ്ണൻ തൃശൂർ: എംപ്ലോയബിലിറ്റി സ​െൻററുകൾ വഴി ഇതിനകം 35,948 പേർക്ക് തൊഴിൽ ലഭ്യമാക്കിയതായി മന്ത്രി ടി.പി. രാമകൃഷ്ണൻ. ഒമ്പതാമത്തെ സ​െൻറർ മലപ്പുറത്ത് അടുത്തമാസം തുറക്കും. മെറ്റല്ലാ ജില്ലകളിലും ഇൗ വർഷംതന്നെ സ​െൻററുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നെതന്നും പറഞ്ഞു. തൃശൂർ എംപ്ലോയബിലിറ്റി സ​െൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലയിലും കരിയർ ഗൈഡൻസ് സ​െൻറർ തുറക്കും. അതിൽ സിവിൽ സർവിസ് പരീക്ഷ പരിശീലനവും വിദേശത്ത് ജോലി തേടുന്നവർക്ക് ഭാഷ പരിശീലനവും നൽകും. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാകും സ​െൻററുകൾ. സർക്കാർ സർവിസിലെയും, പൊതു മേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾക്കൊപ്പം സ്വകാര്യ മേഖലയിെല തൊഴിലവസരങ്ങളും പരമാവധി ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കാനും ഇതിന് അവരെ പ്രാപ്തരാക്കാൻ ആവശ്യമായ പരിശീലനം നൽകാനുമാണ് ലക്ഷ്യമിടുന്നത്. കൂടുതൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും. തൊഴിൽ അന്വേഷകർക്ക് വ്യക്തമായ മാർഗനിർദേശം നൽകും. തൊഴിൽ നയം പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസി​െൻറയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനവും അേദ്ദഹം നിർഹിച്ചു. എംപ്ലോയബിലിറ്റി സ​െൻറർ രജിസ്ട്രേഷൻ മേയർ അജിത ജയരാജനും കമ്പ്യൂട്ടർ ലാബ് സി.എൻ. ജയദേവൻ എം.പിയും ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. മഹേഷ് സംസാരിച്ചു. എംപ്ലോയ്മ​െൻറ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ സ്വാഗതവും നാഷനൽ എംപ്ലോയ്മ​െൻറ് സർവിസ് ജോ. ഡയറക്ടർ എം.എ. ജോർജ് ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.