കേന്ദ്ര മാതൃകയിൽ സംസ്​ഥാന​ വിജിലൻസ്​ കമീഷൻ വേണം

* ശിപാർശ ഭരണപരിഷ്കാര കമീഷ​െൻറ പ്രഥമ റിേപ്പാർട്ടിൽ തിരുവനന്തപുരം: കേന്ദ്ര വിജിലൻസ് കമീഷൻ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമീഷൻ രൂപവത്കരിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമീഷ​െൻറ പ്രഥമ റിപ്പോർട്ട്. ഇതിനായി സംസ്ഥാനം നിയമനിർമാണം നടത്തണമെന്നും കമീഷൻ ശിപാർശ ചെയ്തു. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചതായി കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും നിശ്ചിത സമയപരിധിക്കകം പരാതിയിൽ തീർപ്പുണ്ടാക്കുകയുമാണ് വിജിലൻസ് കമീഷനിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ വിജിലൻസ് ഡയറക്ടറേറ്റും രൂപവത്കരിക്കണം. ഹൈകോടതി ജഡ്ജിയുടെ പദവിയിൽ സേവനമനുഷ്ഠിച്ചയാൾ വിജിലൻസ് കമീഷണറായിരിക്കണം. ചീഫ് സെക്രട്ടറിയായി ഭരണപരിചയമുള്ളയാളും ഡി.ജി.പി അല്ലെങ്കിൽ എ.ഡി.ജി.പി പദവിയിലിരുന്നയാളും ഉൾപ്പെടുന്ന രണ്ടിൽ കവിയാത്ത അംഗങ്ങളെയും ഒപ്പം നിയമിക്കണം. കമീഷനെ സഹായിക്കാൻ െഎ.ജി തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെയും നിയമോപദേശം നൽകുന്നതിന് സ്പെഷൽ അറ്റോണി പദവിയിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെയും നിയമിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിനുപുറമെ ഉദ്യോഗസ്ഥ സംവിധാനവും വേണം. കമീഷ​െൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന വിജിലൻസ് സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. നിലവിലെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ആയിരിക്കും നിർദിഷ്ട വിജിലൻസ് സംവിധാനം. സി.ബി.െഎപോലെ സ്വതന്ത്ര അധികാരവും സംവിധാനവും വിജിലൻസ് ഡയറക്ടേററ്റിന് വേണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ എത്തുന്നവരെ ശിക്ഷിക്കാനും സംവിധാനം ആവശ്യമാണ്. അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി നിലവിലെ നടപടിക്രമങ്ങളിൽ സമഗ്രമായ മാറ്റവും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അഴിമതി ആരോപണങ്ങൾ അടങ്ങിയ പരാതി ലഭിച്ചാലുടൻ കേസെടുത്ത് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് പ്രാഥമികന്വേഷണം നടത്തണം. അന്വേഷണവേളയിൽ പ്രോസിക്യൂഷനെ സഹായിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടേററ്റും രൂപവത്കരിക്കാമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. സംസ്ഥാന വിജിലൻസ് കമീഷൻ ആൻഡ് വിജിലൻസ് എസ്റ്റാബ്ലിഷ്മ​െൻറ് ബില്ലി​െൻറ കരടും അനുബന്ധമായി ചേർത്തിട്ടുണ്ട്. കമീഷൻ അംഗം സി.പി. നായർ, മെംബർ സെക്രട്ടറി ഷീല തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.