വൃക്കകൾ തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു

ചെറുതുരുത്തി: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. ദേശമംഗലം പഞ്ചായത്തിലെ പല്ലൂർ ചിറ കോളനിയിൽ കിഴക്കേമഠം പടി വീട്ടിൽ ഹരിദാസനാണ്(38) ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. രോഗിയായ മാതാവും മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തി​െൻറ ഏക അത്താണിയാണ് ഹരിദാസൻ. വൃക്ക മാറ്റിവെക്കുന്നതിനും തുടർ ചികിത്സക്കുമായി 30 ലക്ഷം രൂപ െചലവുവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ഡയാലിസിസിലൂടെ ജീവൻ പിടിച്ചുനിർത്തുന്ന യുവാവിന് സുമനസ്സുകളുടെ സഹായം ആവശ്യമാണ്. ഇതിനായി ചികിത്സാസഹായ സമിതി രൂപവത്കരിച്ചു. ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള(ചെയർ.), വാർഡംഗം കെ. ജയരാജ്(കൺ.), ടി.എസ്. മമ്മി(ട്രഷ.). പഞ്ചാബ് നാഷനൽ ബാങ്കിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4267000100101664, പഞ്ചാബ് നാഷനൽ ബാങ്ക്, ദേശമംഗലം ശാഖ, െഎ.എഫ്.സി - PUNB 0426700.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.