പമ്പയില്‍ അപ്പം, അരവണ കൗണ്ടറുകള്‍ തുറന്നു

ശബരിമല: . പമ്പ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് മൂന്ന് കൗണ്ടറുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. രെണ്ടണ്ണത്തിൽ പണം നല്‍കിയും ഒന്നില്‍ കാര്‍ഡ് ഉപയോഗിച്ചും അരവണ വാങ്ങാം. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നതെന്ന് ശബരിമല എക്‌സി. ഓഫിസര്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവർക്ക് അപ്പവും അരവണയും ലഭ്യമാക്കും. സന്നിധാനത്ത് നിലവിലുള്ള കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ല. സന്നിധാനത്ത് ലഭിക്കുന്ന അതേ വിലയ്ക്കാണ് പമ്പയിലും ലഭിക്കുക. അപ്പം പാക്കറ്റിന് 35 രൂപയും അരവണ 80 രൂപയുമാണ് വില. 10 ടിന്‍ അരവണയടങ്ങുന്ന പാക്കറ്റിന് 810 രൂപ നല്‍കണം. കൂടുതല്‍ അപ്പവും അരവണയും വാങ്ങി മടങ്ങാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് ഭാരമില്ലാതെ മലയിറങ്ങാനാകും എന്നതും ഇതിൻെറ പ്രധാന നേട്ടമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.