ശബരിമല തീർഥാടനം: പൊലീസ് സുരക്ഷാ സംവിധാനങ്ങളായി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി ശബരിമലയിലും പരിസരത്തും കർശന സുരക്ഷ ഏർപ്പെടുത്താൻ പദ്ധതികൾ ആവിഷ്‌കരിച്ചതായി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ തീർഥാടനകാലം അഞ്ച് ഘട്ടമായും എരുമേലിയിൽ നാലു ഘട്ടമായും തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിെലയും പരിസരങ്ങളിെലയും ചീഫ് പൊലീസ് കോഒാഡിനേറ്റർ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ. േഷയ്ക്ക് ദർവേഷ് സാഹിബായിരിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്കുമാർ, ദക്ഷിണമേഖല ഐ.ജി ബൽറാം കുമാർ ഉപാധ്യായ എന്നിവർ ജോയൻറ് ചീഫ് പൊലീസ് കോഓഡിനേറ്റർമാരാണ്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാർ ഗരുഡിൻ, എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്. കാളിരാജ് മഹേഷ് കുമാർ, സായുധ പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി പി. പ്രകാശ് എന്നിവരാണ് ഡെപ്യൂട്ടി ചീഫ് കോഓഡിനേറ്റർമാർ. നവംബർ 15 മുതൽ 30 വരെ ആദ്യഘട്ടത്തിൽ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുൽ ആർ. നായരാണ് സന്നിധാനത്തെ പൊലീസ് കൺട്രോളർ. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യു പമ്പയിലും തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്. സുദർശനൻ നിലക്കലിലും കോഴിക്കോട് സിറ്റി അഡീഷനൽ ഡെപ്യൂട്ടി കമീഷണർ പി. വാഹിദ് എരുമേലിയിലും കൺട്രോളർമാർ ആയിരിക്കും. നവംബർ 30 മുതൽ ഡിസംബർ 14 വരെ രണ്ടാം ഘട്ടത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് സന്നിധാനത്തും കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻറ് നവനീത് ശർമ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൽ റഷീദ് നിലക്കലിലും തൃശൂർ സിറ്റി അഡീഷനൽ പൊലീസ് കമീഷണർ എം.സി. ദേവസ്യ എരുമേലിയിലും കൺട്രോളർമാർ ആയിരിക്കും. മൂന്നാംഘട്ടം ഡിസംബർ 14 മുതൽ 29 വരെയാണ്. ഇക്കാലയളവിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണർ ആർ. ആദിത്യ സന്നിധാനത്തും പൊലീസ് അക്കാദമി അസി. ഡയറക്ടർ റെജി ജേക്കബ് പമ്പയിലും കൺട്രോളർമാർ ആയിരിക്കും. നിലക്കലിൽ കെ.എ.പി മൂന്നാം ബറ്റാലിയൻ കമാൻഡൻറ് ആർ. ഇളങ്കോയും എരുമേലിയിൽ തിരുവനന്തപുരം റൂറൽ അഡീഷനൽ എസ്.പി എം. ഇക്ബാലും ആയിരിക്കും കൺട്രോളർമാർ. ഡിസംബർ 29 മുതൽ ജനുവരി 16 വരെ നാലാംഘട്ടത്തിൽ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി എസ്. സുജിത് ദാസ്, എസ്.എ.പി കമാൻഡൻറ് കെ.എസ്. വിമൽ എന്നിവർ സന്നിധാനത്തും ടെലികമ്യൂണിക്കേഷൻ എസ്.പി എച്ച്. മഞ്ജുനാഥ് പമ്പയിലും കൺട്രോളർമാരാകും. പൊലീസ് ആസ്ഥാനത്തെ സ്‌പെഷൽ സെൽ എസ്.പി വി. അജിത്, ആലപ്പുഴ അഡീഷനൽ എസ്.പി ബി. കൃഷ്ണകുമാർ എന്നിവർ യഥാക്രമം നിലക്കലിലും എരുമേലിയിലും കൺട്രോളർമാർ ആയിരിക്കും. ജനുവരി 16 മുതൽ 22 വരെ ഓക്‌സിലിയറി ഘട്ടത്തിൽ പി.ടി.സി പ്രിൻസിപ്പൽ ബി. വിജയൻ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണൻ പമ്പയിലും ദക്ഷിണമേഖല ട്രാഫിക് എസ്.പി കെ.എൽ. ജോൺകുട്ടി നിലക്കലിലും കൺട്രോളർമാരാകും. മണ്ഡലകാലത്ത് വിവിധ ഘട്ടങ്ങളിലായി വിവേക് കുമാർ, ആർ. വിശ്വനാഥ്, ആർ. ആനന്ദ്, അരവിന്ദ് സുകുമാർ, ഡി. ശിൽപ, വൈഭവ് സക്‌സേന, അങ്കിത് അശോകൻ, ഹേമലത, ഐശ്വര്യ ദോൻഗ്രെ എന്നീ എ.എസ്.പിമാരെ അഡീഷനൽ പൊലീസ് കൺട്രോളർമാരായും നിയോഗിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.