എൻ.എസ്​.എസിന്​ ഹിന്ദു പാർ​ലമെൻറ്​ പിന്തുണ

എൻ.എസ്.എസിന് ഹിന്ദു പാർലമൻെറ് പിന്തുണ പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപാടിനെ പിന്തു ണക്കുന്നതായി ഹിന്ദു പാർലമൻെറ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ. സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിൽ ഓരോ സമുദായത്തിനും അവരവരുടെ നിലപാട് എടുക്കാനും അത് സമൂഹത്തോട് വെളിവാക്കാനുമുള്ള അവകാശമുണ്ട്. സമദൂരത്തിൽനിന്ന് ശരിദൂരം എൻ.എസ്.എസ് കണ്ടെത്തിയതിൽ ഒരു തെറ്റും ഹിന്ദു പാർലമൻെറ് കാണുന്നില്ല. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എസ്.എൻ.ഡി.പി പിന്തുണ പ്രഖ്യാപിച്ചപ്പോൾ തെറ്റുകാണാത്തവർ ഇപ്പോൾ എൻ.എസ്.എസ് നിലപാട് ചോദ്യംചെയ്യുന്നത് അപഹാസ്യമാണെന്നും സുഗതൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.