പഴകുളം തെങ്ങുംതാര-പന്നിവേലിക്കല്‍ പാത തകർന്നുതന്നെ

അടൂർ: പഴകുളം തെങ്ങുംതാര-പന്നിവേലിക്കൽ പാതയുടെ ദുര്‍സ്ഥിതിക്ക് പരിഹാരമായില്ല. വർഷങ്ങളായി കാൽനടപോലും ദുഷ്‌കരമ ാണ്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിൻെറയും ജില്ല പഞ്ചായത്തിൻെറയും ഫണ്ടുപയോഗിച്ച് ഘട്ടംഘട്ടമായി പൂർത്തീകരിച്ച റോഡിൽ പിന്നീട് അറ്റകുറ്റപ്പണി നടന്നിട്ടില്ല. കെ.പി റോഡിനെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. നിരവധി വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.