നിർമാണ തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം

പത്തനംതിട്ട: നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം പത്തനംതിട്ടയിൽ സംസ്ഥാന ഫെഡറേഷൻ പ്രസിഡൻറ് കെ.പി. സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു. യൂനിയൻ ജില്ല പ്രസിഡൻറ് എസ്‌. ഹരിദാസ്‌ അധ്യക്ഷതവഹിച്ചു. യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. ശ്രീധരൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ.സി. രാജഗോപാലൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എൻ. സജികുമാർ സ്വാഗതവും പത്തനംതിട്ട ഏരിയ സെക്രട്ടി എം.ജെ. രവി നന്ദിയും പറഞ്ഞു. കെ.കെ. ശ്രീധരനെ പ്രസിഡൻറായും എസ്‌. ഹരിദാസിനെ സെക്രട്ടിയായും ജി. സനന്ദൻ ഉണ്ണിത്താനെ ട്രഷററായും തെരഞ്ഞെടുത്തു. എൻ. സജികുമാർ, ബിനിൽകുമാർ, എൻ. ലാലാജി, എം.ജെ. രവി (വൈസ്‌ പ്രസി.), റോയി ഫിലിപ്പ്‌, നന്ദിനി സോമരാജൻ, എം.ബി. സോമൻ, ജി. അജയകുമാർ (ജോ.സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.