പന്തളത്ത്​ ഫയർ സ്‌റ്റേഷൻ അനുവദിച്ചിട്ടി​െല്ലന്ന്​ തെളിയുന്നു

പന്തളം: ഒന്നര പതിറ്റാണ്ട് മുമ്പ് പന്തളത്ത് ഫയർ സ്‌റ്റേഷൻ അനുവദിച്ചുവെന്നത് വ്യാജ പ്രചാരണമെന്ന് വ്യക്തമാകുന് നു. ഫയർ സ്‌റ്റേഷൻ അനുവദിച്ചു എന്നതിന് സർക്കാർതലത്തിൽ രേഖകളിെല്ലന്നാണ് ലഭിക്കുന്ന വിവരം. 2003ലാണ് പന്തളത്ത് ഫയർ സ്റ്റേഷൻ അനുവദിെച്ചന്ന പ്രഖ്യാപനം നടന്നത്. അനുയോജ്യമായ സ്ഥലം ലഭ്യമാക്കാത്തതാണ് പ്രവർത്തനം ആരംഭിക്കാൻ തടസ്സമെന്നായിരുന്നു ഇതുവരെ പറഞ്ഞുവന്നത്. സ്ഥലം ശരിയായപ്പോഴാണ് ഫയർസ്റ്റേഷൻ അനുവദിച്ചതായി ഉത്തരവുകളൊന്നും കാണുന്നില്ലെന്ന് അധികൃതർ വെളിെപ്പടുത്തുന്നത്. കഴിഞ്ഞ ശബരിമല തീർഥാടന കാലത്തിനു ശേഷം ചിറ്റയം ഗോപകുമാർ എം.എൽ.എയുടെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തിൽ നടത്തിയ ശ്രമത്തിൻെറ ഭാഗമായി കുടശ്ശനാട് ഇളയനയ്യത്ത് ഗിരിധരൻെറ വക സ്ഥലം വാടകക്ക് എടുക്കാൻ ധാരണയായി. തുടർന്ന് എം.എൽ.എയും റവന്യൂ അധികൃതരും ഫയർഫോഴ്‌സിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി അനുയോജ്യമായ സ്ഥലമെന്ന് വിലയിരുത്തി. ഫയർ സ്‌റ്റേഷൻെറ പ്രവർത്തനത്തിന് ആവശ്യമായ 2050 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഓഫിസ് കെട്ടിടവും പാർക്കിങ്ങിനുള്ള സൗകര്യവും കെട്ടിട ഉടമ നിർമിച്ചു നൽകാൻ ധാരണയായി. തുടർന്നാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ വകുപ്പുതല നടപടി ആരംഭിച്ചത്. സ്േറ്റഷനിലേക്ക് ആവശ്യമായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനാണ് 2003ൽ ഫയർ സ്റ്റേഷൻ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പരിശോധിച്ചത്. അപ്പോഴാണ് ഇത്തരത്തിലുള്ള ഉത്തരവില്ലെന്ന് വകുപ്പ് മേലധികാരികൾ അറിഞ്ഞതെന്നാണ് സൂചന. ഇതേതുടർന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിന് വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പന്തളത്ത് ഫയർ സ്റ്റേഷൻ അനിവാര്യമാണെന്നും സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് മറുപടി നൽകിയത്. ഇതോടെ 2003ൽ പന്തളത്തിന് ഫയർ സ്റ്റേഷൻ അനുവദിച്ചു എന്ന പ്രഖ്യാപനം പൊള്ളത്തരമാണെന്ന് വ്യക്തമായതായി എം.എൽ.എ പറയുന്നു. തീർഥാടന കാലത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന പന്തളത്ത് താൽക്കാലിക ഫയർ സ്‌റ്റേഷൻ ആരംഭിച്ചാണ് അടിയന്തര സാഹചര്യം നേരിടുന്നത്. മറ്റ് സമയങ്ങളിൽ അടൂർ പത്തനംതിട്ട ചെങ്ങന്നൂർ ഫയർ സ്റ്റേഷനുകളെ ആശ്രയിക്കുകയാണ് നാട്ടുകാർ. പ്രാരംഭപ്രവർത്തനം മാത്രം തുടങ്ങിയ ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗത നിയന്ത്രണം മല്ലപ്പള്ളി: വാലാങ്കര-അയിരൂർ റോഡിൽ ശാന്തിപുരം ജങ്ഷനിൽ കലുങ്ക് നിർമാണവും റോഡ് പുനരുദ്ധാരണ പ്രവൃത്തികളും നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ വാളക്കുഴി-കൊട്ടിയമ്പലം റോഡിൽക്കൂടി വഞ്ചികപ്പാറവഴി തിരിഞ്ഞ് വെണ്ണിക്കുളം വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.