കിടങ്ങയത്ത് കുടുങ്ങിയ മൂന്ന് കുടുംബ​െത്ത രക്ഷപ്പെടുത്തി

പന്തളം: പൂഴിക്കാട് മണപ്പുഴ കിടങ്ങയത്ത് മണ്ടയിൽ കുടുങ്ങിയ മൂന്ന് കുടുംബെത്ത ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മണൽത്തറ പുത്തൻവീട് ഗംഗാധരൻ, ഭാമിനി, കിടക്കേടത്ത് മധു എന്നിവരുടെ കുടുംബങ്ങളാണ് വെള്ളത്താൽ ചുറ്റപ്പെട്ട് കിടന്നത്. അഞ്ച് സ്ത്രീകൾ ഉൾെപ്പടെ 11 അംഗങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ വെള്ളം കയറിയിെല്ലങ്കിലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രണ്ട് ദിവസമായി ഇവർ. തിങ്കളാഴ്ച മുതൽ പ്രദേശത്ത് വെള്ളം കൂടുതലായിരുന്നു. ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ കുടുങ്ങി. പത്തനംതിട്ടയിൽനിന്ന് ടി. ശിവദാസൻെറ നേതൃത്തത്തിൽ അഗ്നിശമന സേന അംഗങ്ങൾ ഫൈബർ ബോട്ടുമായെത്തി ഇവരെ രക്ഷപ്പെടുത്തി. അച്ചൻകോവിലാറ്റിലെ വെള്ളം കരിങ്ങാലി പുഞ്ചയിലേക്ക് കയറിയതാണ് ഇവിടെ വെള്ളം കൂടാൻ കാരണം. കിടങ്ങന്നൂര്‍ ഇന്നു മുതൽ വനിത പോസ്റ്റ് ഓഫിസ് പത്തനംതിട്ട: കിടങ്ങന്നൂര്‍ പോസ്റ്റ് ഓഫിസ് ഇനി സമ്പൂര്‍ണമായി വനിത നിയന്ത്രണത്തില്‍. ബുധനാഴ്ച രാവിലെ 10ന് പത്തനംതിട്ട ഡിവിഷനിലെ ആദ്യ വനിത പോസ്റ്റ് ഓഫിസായി കിടങ്ങന്നൂരിനെ ആേൻറാ ആൻറണി പ്രഖ്യാപിക്കും. വീണാ ജോര്‍ജ് എം.എൽ.എ അധ്യക്ഷത വഹിക്കും. പതിനഞ്ച് നോമ്പാചരണവും പെരുന്നാളും തിരുവല്ല: കല്ലൂപ്പാറ വലിയ പള്ളിയിലെ പതിനഞ്ച് നോമ്പാചരണവും പെരുന്നാളും ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് കടമാൻകുളം സൻെറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യാനമസ്കാരവും തുടർന്ന് പ്രദക്ഷിണവും നടക്കും. പള്ളിയിലെത്തി ധൂപപ്രാർഥനയെത്തുടർന്ന് ശ്ലൈഹിക വാഴ്‌വ്. വ്യാഴാഴ്ച രാവിലെ 8.30ന് ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന തുടർന്ന്‌ പുഴുക്കുനേർച്ച എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.