ശബരിമല പാതയിൽ മരം വീണ്​ ഗതാഗത തടസ്സം

ചിറ്റാര്‍: ശബരിമല പാതയിൽ പ്ലാപ്പള്ളിക്കും ളാഹക്കും ഇടക്കുള്ള ഭാഗത്ത് റോഡില്‍ കൂറ്റൻ മരം വീണ് ഗതാഗതം തടസ്സപ്പ െട്ടു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മഴയോെടാപ്പമുള്ള ശക്തമായ കാറ്റിൽ ഏകദേശം 150 ഇഞ്ച് വണ്ണമുള്ള വാകമരമാണ് ഒടിഞ്ഞുവീണത്. ചുവട് ദ്രവിച്ചു നിന്ന മരമായിരുന്നു. സീതത്തോട് ഫയര്‍ സ്‌റ്റേഷനില്‍നിന്നും രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും ജീവനക്കാരെത്തി മൂന്നു മണിക്കൂറുകൊണ്ടാണ് മരം മുറിച്ചുമാറ്റിയത്. ഈ ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തുമായി നിരവധി മരങ്ങളാണ് ചുവടുദ്രവിച്ചു നില്‍ക്കുന്നത്. പലതും നിലംപൊത്താറായ അവസ്ഥയിലാണ്. വനംവകുപ്പിൻെറ ഉടമസ്ഥതയിൽ ഉള്ളതാണ് മരങ്ങൾ. ദിവസേന തീർഥാടകർ അടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.